KeralaLatest NewsNews

എറണാകുളം വിട്ട് പോകാം: സ്വപ്നക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി കോടതി

നവംബർ ആറിനാണ് സ്വപ്ന സുരേഷ് ജയിൽ മോചിതയായത്

കൊച്ചി: സ്വർണ കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്ന സുരേഷിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി. എറണാകുളം പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. എറണാകുളം ജില്ല വിട്ട് പുറത്ത് പോകാമെന്നും എന്നാല്‍, കേരളം വിട്ടുപോകരുതെന്നും കോടതി നിര്‍ദേശിച്ചു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടിൽ സ്വപ്നയ്ക്ക് നേരത്തെ തന്നെ ജാമ്യം കിട്ടിയിരുന്നു. എന്നാൽ, മുൻകൂർ അനുമതിയില്ലാതെ എറണാകുളം വിട്ടുപോകരുതെന്ന് ജാമ്യ വ്യവസ്ഥ ഉണ്ടായിരുന്നു. വീട് തിരുവനന്തപുരത്താണെന്നും അവിടെ പോകാൻ ഈ വ്യവസ്ഥ നീക്കണമെന്നുമായിരുന്നു സ്വപ്ന സുരേഷിന്‍റെ ആവശ്യം. സ്വപ്ന തിരുവനന്തപുരത്തേക്ക് പോകുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ കേരളം വിട്ടുപോകണമെങ്കിൽ മുൻകൂർ അനുമതി തേടണമെന്നും എൻഫോഴ്സ്മെന്‍റും കഴിഞ്ഞ ദിവസം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

Read Also  :  കാ​ര്‍പോ​ര്‍ച്ചി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​ല​ക്ട്രി​ക് മോ​ട്ടോ​ര്‍ മോഷ്ടിച്ചു : അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

നവംബർ ആറിനാണ് സ്വപ്ന സുരേഷ് ജയിൽ മോചിതയായത്. ഒരു വർഷവും മൂന്നു മാസവും ജയിലിൽ കഴിഞ്ഞ ശേഷമാണ് കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ കേസിൽ ഇവർ പുറത്തിറങ്ങുന്നത്. ജാമ്യത്തിന് 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യവുമാണ് ഉപാധികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button