
മറയൂർ: പട്ടിക്കാട് സ്വദേശിനി മഹാലക്ഷ്മിയുടെ ആടിനെ മോഷ്ടിച്ച കേസിലെ മൂന്നാംപ്രതിയും അറസ്റ്റിൽ. മറയൂർ പട്ടിക്കാട് സ്വദേശി മഹേഷിനെ (39) ആണ് അറസ്റ്റ് ചെയ്തത്. മറയൂർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊലപാതകക്കേസിൽ തടവ് ശിക്ഷയിലായിരുന്നു മഹേഷ്. തുടർന്ന് പരോളിലിറങ്ങിയ മഹേഷ് കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവകുമാറിനും സേവ്യറിനും ഒപ്പം ചേർന്ന് പറമ്പിൽ കെട്ടിയിട്ട ആടിനെ മോഷ്ടിക്കുകയായിരുന്നു.
Read Also : മാരക മയക്കു മരുന്നുമായി അഞ്ചംഗ സംഘം പിടിയിൽ
ഒന്നും രണ്ടും പ്രതികളായ ശിവകുമാറും സേവ്യറും മറ്റൊരു മോഷണക്കേസിൽ പിടിയിലായിരുന്നു. എസ്.ഐ ഹാഷിം, എ.എസ്.ഐ ഷാജഹാൻ, കെ.പി അനിൽ, പി.ടി ബിജോയ്, കെ.കെ രാജീവ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments