KeralaLatest NewsNews

ദേശീയതലത്തിലും മുസ്ലിം സ്ഥാപനങ്ങൾക്ക് നേരെയും സംഘപരിവാർ നടത്തുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ: ഫാത്തിമ തഹ്‌ലിയ

മുസ്ലിങ്ങള്‍ക്ക് നേരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുക എന്ന അജണ്ടയോട് കൂടെയാണ് കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത്

കോഴിക്കോട്: ഹലാല്‍ ഫുഡ് വിവാദത്തില്‍ പ്രതികരണവുമായി മുന്‍ എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. മുസ്ലിങ്ങള്‍ക്ക് നേരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുക എന്ന അജണ്ടയോട് കൂടെയാണ് കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു. അത്യന്തം വിദ്വേഷം നിറഞ്ഞ ഒരു സാമൂഹിക പശ്ചാത്തലത്തിലേക്കാണ് സംഘപരിവാര്‍ നമ്മുടെ നാടിനെ കൊണ്ടുപോകുന്നതെന്നും ഈ സാഹചര്യത്തിൽ പൊലീസ് ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഫാത്തിമ തഹ്‌ലിയയുടെ പ്രതികരണം.

Read Also :  ഡിഎന്‍എ ഫലം പോസിറ്റീവ്: അനുപമയ്ക്ക് കുഞ്ഞിനെ കാണാന്‍ അനുമതി

കുറിപ്പിന്റെ പൂർണരൂപം :

മുസ്ലിംകൾക്ക് നേരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുക എന്ന അജണ്ടയോട് കൂടെയാണ് കേരളത്തിൽ സംഘപരിവാർ പ്രവർത്തിക്കുന്നത്. ഈയടുത്തകാലത്തായി ഉണ്ടാക്കിയ ഹലാൽ വിവാദം ആ ലക്ഷ്യം മുന്നിൽ കണ്ടുള്ളതാണ്. ദേശീയതലത്തിലും മുസ്ലിങ്ങൾ ഉടമകളായ ഐഡി ഫ്രഷ് പോലെയുള്ള സ്ഥാപനങ്ങൾക്ക് നേരെ സംഘപരിവാർ അടുത്ത കാലത്തായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. അത്യന്തം വിദ്വേഷം നിറഞ്ഞ ഒരു സാമൂഹിക പശ്ചാത്തലത്തിലേക്കാണ് സംഘപരിവാർ നമ്മുടെ നാടിനെ കൊണ്ടു പോകുന്നത്. ഈ അവസരത്തിൽ സൈബർ രംഗത്ത് നടക്കുന്ന വിദ്വേഷ പ്രചരണങ്ങൾക്കെതിരെ പോലീസ് ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും. കേരളത്തിന്റെ സാമൂഹികാന്തരീക്ഷം വിഷലിപ്തമാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button