വണ്ടൂർ : പീഡന കേസിൽ ഒളിവിൽ പോയ പ്രതി മൂന്ന് വർഷത്തിനു ശേഷം പിടിയിൽ. ആസാമിൽ പോയി ആണ് വണ്ടൂർ പൊലീസ് പ്രതിയെ പിടികൂടിയത്. ആസാമിലെ സിലാപത്തർ സ്വദേശിയായ പ്രശാന്ത് കോൻവാർ ആണ് പിടിയിലായത്.
2018-ൽ വണ്ടൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വണ്ടൂർ കൂളിക്കാട്ടുപടിയിൽ പ്ലൈവുഡ് കമ്പനിയിൽ മാനേജർ ആയിരുന്ന പ്രശാന്ത് കോൻവാർ കൂടെ ജോലി ചെയ്ത ആസാം സ്വദേശിയായ സ്ത്രീയുടെ മകളെ ആണ് പീഡിപ്പിച്ചത്. പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇതോടെ പ്രതി മുങ്ങുകയായിരുന്നു.
Read Also : സംശയാസ്പദമായ സാഹചര്യത്തിൽ പെൺകുട്ടിയും യുവാവും സെമിത്തേരിയിൽ
പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത വണ്ടൂർ പൊലീസ് നീണ്ട നാളത്തെ അന്വേഷണത്തിന് ശേഷം ആസാമിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ആസാമിൽ പോയി 12 ദിവസം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിൽ ആണ് പ്രതിയെ പിടികൂടിയത്. ആസാമിലെ പൊലീസ് കമാൻഡോകളുടെ കൂടി പിന്തുണ കേസിൽ ലഭിച്ചു. ഉൽഫ തീവ്രവാദി ഭീഷണി നേരിടുന്ന പ്രദേശമായതിനാൽ ജില്ലാ പോലിസ് മേധാവിയുടെ സഹായത്തോടെ കമാൻഡോകൾ വീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്.
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ പി ഉണ്ണികൃഷ്ണൻ അനൂപ് കൊളപ്പാട് സിവിൽ പോലീസ് ഓഫീസർമാരായ എം ഫൈസൽ, കെ സി രാജേഷ് എന്നിവരും സിഐക്ക് ഒപ്പം അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments