ബെർലിൻ: ജർമ്മനിയിൽ കൊവിഡ് വ്യാപനം അങ്ങേയറ്റം രൂക്ഷമായി തുടരുന്നു. ഈ സാഹചര്യത്തിൽ, വരുന്ന കുറച്ച് മാസങ്ങൾക്കുള്ളിൽ ജർമ്മനിയിലെ മുഴുവൻ ജനങ്ങളും ഒന്നുകിൽ വാക്സിൻ എടുക്കുകയോ അല്ലെങ്കിൽ രോഗം വന്ന് ഭേദമാകുകയോ അതുമല്ലെങ്കിൽ മരിക്കുകയോ ചെയ്യുമെന്ന് ജർമ്മൻ ആരോഗ്യ മന്ത്രി ജെൻസ് ഫാൻ മുന്നറിയിപ്പ് നൽകുന്നു. ഡൽറ്റ വ്യാപനം അങ്ങേയറ്റം ഗുരുതരമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഈ സാഹചര്യത്തിൽ എല്ലാവരും എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്ന് അറിയിക്കുകയാണെന്നും അദ്ദേഹം പറയുന്നു. അതേസമയം ജർമ്മനിയിൽ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ അവസ്ഥയിൽ എത്തി നിൽക്കുകയാണ്. ആശുപത്രികളിലെ ഐസിയുകൾ നിറഞ്ഞ് കവിയുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
രാജ്യത്തെ ആകെ ജനസംഖ്യയുടെ അറുപത്തിയെട്ട് ശതമാനം മാത്രമാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചിരിക്കുന്നത്. ജർമ്മനിയിൽ രോഗവ്യാപനത്തിന്റെ പ്രധാന കാരണം വാക്സിൻ വിമുഖതയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Post Your Comments