
ഭോപാല്‍ : സ്‌കൂള്‍ ബസ് കിട്ടാത്തതിന്റെ മനോവിഷമത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി
തൂങ്ങിമരിച്ചു. മധ്യപ്രദേശിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്ക് പോവുന്നതിന് വീട്ടില്‍നിന്ന് ഇറങ്ങിയെങ്കിലും കുട്ടിക്ക് സ്‌കൂള്‍ ബസ് കിട്ടിയില്ല. തുടര്‍ന്ന് കരഞ്ഞുകൊണ്ട് കുട്ടി വീട്ടിലേക്ക് മടങ്ങുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം കുട്ടിയെ സമീപത്തെ മാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Read Also : കുഞ്ഞ് അനുപമയുടേത് തന്നെ: ഡി.എൻ.എ റിപ്പോർട്ട് പോസിറ്റിവ്, സന്തോഷമെന്ന് അനുപമ
കുട്ടി പഠനത്തില്‍ മിടുക്കന്‍ ആയിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. കൃത്യ സമയത്ത് സ്‌കൂളില്‍ പോവുന്നതില്‍ നിര്‍ബന്ധക്കാരനായിരുന്നു. സ്‌കൂള്‍ ബസ് കിട്ടാതായതില്‍ കുട്ടിക്ക് വിഷമം ഉണ്ടായിരുന്നതായും വീട്ടുകാര്‍ പറഞ്ഞു. യൂണിഫോം ധരിച്ചാണ് കുട്ടി ജീവനൊടുക്കിയത്. മേല്‍നടപടികള്‍ സ്വീകരിച്ചുവരുന്നതായി പൊലീസ് അറിയിച്ചു.
Post Your Comments