UAELatest NewsNewsInternationalGulf

യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ബോളിവുഡ് താരം വരുൺ ധവാൻ

ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ബോളിവുഡ് താരം വരുൺ ധവാൻ. ഗോൾഡൻ വിസ ലഭിച്ചതിൽ യുഎഇ സർക്കാരിനോട് വളരെയധികം നന്ദിയുണ്ടെന്ന് വരുൺ ധവാൻ വ്യക്തമാക്കി. നിരവധി ബോളിവുഡ് താരങ്ങളാണ് ഇതിനോടകം ഗോൾഡൻ വിസ സ്വീകരിച്ചത്. ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത്, സുനിൽ ഷെട്ടി, സോനു നിഗം, സഞ്ജയ് കപൂർ, ബോണി കപൂർ, മക്കളായ ജാൻവി, ഖുഷി എന്നിവരടക്കമുള്ള ബോളിവുഡ് താരങ്ങൾ ഗോൾഡൻ വിസ ഇതുവരെ സ്വീകരിച്ചത്.

Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 36,559 വാക്സിൻ ഡോസുകൾ

മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുൻ രമേശ്, ലാൽ ജോസ്, മീര ജാസ്മിൻ, സുരാജ് വെഞ്ഞാറമൂട്, സംവിധായകൻ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, എം ജി ശ്രീകുമാർ, നിർമ്മാതാവ് ആന്റോ ജോസഫ്, പ്രണവ് മോഹൻലാൽ എന്നിവർക്ക് ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.

കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകൾക്കാണ് യുഎഇ സർക്കാർ ഗോൾഡൻ വിസ അനുവദിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി.

Read Also: മദ്യഷാപ്പിൻെറ പശ്ചാത്തലത്തിൽ കീർത്തനം ചിത്രീകരിച്ചു: ‘ചുരുളി’ സിനിമയുടെ പോസ്റ്റർ കത്തിച്ച് പ്രതിഷേധം

shortlink

Related Articles

Post Your Comments

Related Articles


Back to top button