ന്യൂഡല്‍ഹി: അയോദ്ധ്യയിലേക്കുള്ള രാമായണ എക്സ്പ്രസില്‍ വന്‍ തിരക്ക്. അയോദ്ധ്യയിലേയ്ക്ക് ന്യൂഡല്‍ഹി സഫ്ദര്‍ജംഗ് സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുന്നത്. അയോദ്ധ്യയിലേക്കുള്ള തീവണ്ടിയുടെ ടിക്കറ്റുകള്‍ അതിവേഗം വിറ്റുപോകുന്നതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. 7500 കിലോമീറ്റര്‍ സഞ്ചരിക്കും വിധമാണ് അയോദ്ധ്യ തീര്‍ത്ഥാടന പാക്കേജ് തീരുമാനിച്ചിരിക്കുന്നത്. ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട 15 സുപ്രധാന കേന്ദ്രങ്ങളിലൂടെ പോകുന്ന യാത്ര മറ്റ് സുപ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളേയും ബന്ധിപ്പിച്ചാണെന്ന് റെയില്‍വേ അറിയിച്ചു. അയോദ്ധ്യക്കു പുറമേ പ്രയാഗ്, നന്ദിഗ്രാം, ജനക്പുര്‍, ചിത്രകൂട്, നാസിക്, ഹംപി, രാമേശ്വരം എന്നിവ പ്രധാനപ്പെട്ട സ്ഥലങ്ങളാണ്.
രാമായണ എക്‌സ്പ്രസില്‍ ഭക്ഷണം വിളമ്പുന്ന ജീവനക്കാരടക്കം ആദ്യ യാത്രയില്‍ കാവി കുര്‍ത്തയാണ് ധരിച്ചിരുന്നത്. കറുപ്പ് നിറത്തിലുള്ള പാന്റും ചന്ദനക്കളറുള്ള ഷര്‍ട്ടുമാണ് ജീവനക്കാര്‍ പൊതുവേഷമായി ഉപയോഗിക്കുക. വേഷത്തിനൊപ്പം ഉപയോഗിക്കുന്ന ഗ്ലൗസ്സും തലപ്പാവും കാവിനിറത്തിലായിരിക്കുമെന്നും റെയില്‍വേ അറിയിച്ചു.
Post Your Comments