തിരുവനന്തപുരം: ഏറെ അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ദത്ത് കേസിൽ കുഞ്ഞ് അനുപമയുടേതാണെന്ന് തെളിഞ്ഞു. ഡിഎന്‍എ പരിശോധനയില്‍ മൂന്ന് പേരുടെയും ഫലം പൊസിറ്റീവായി. പരിശോധനയ്ക്ക് അയച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഡി.എൻ.എ ഫലം പുറത്തുവന്നതോടെ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ബിനോയ് കോടിയേരിയുടെ ഡി.എൻ.എ പരിശോധനയും കേസുമാണ്. മണിക്കൂറുകൾക്കുള്ളിൽ അനുപമയുടെ കുഞ്ഞിന്റെ ഡി.എൻ.എ ഫലം പുറത്തുവന്നതോടെ ‘ഇത്ര പെട്ടന്ന് പുറത്തുവരുന്ന ഒന്നാണോ ഡി.എൻ.എ’ ഫലം എന്ന് ആശ്ചര്യത്തോടെയാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
ഇതോടെ, സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്. ‘ഡി.എൻ.എ ഫലം രണ്ട് ദിവസം കൊണ്ട് അറിയുമോ? എന്നിട്ട് ബിനോയ് സെറിന്റെ മാത്രം രണ്ട് കൊല്ലമായിട്ടും വന്നില്ലല്ലോ’ എന്നാണു ശങ്കു ടി ദാസ് ഒരു മാധ്യമത്തിന്റെ വാർത്തയ്ക്ക് താഴെ കമന്റ് ചെയ്തത്. നിരവധി പേരാണ് സമാന സംശയം ഉന്നയിക്കുന്നത്. സിപിഎമ്മിന്റെ ഉന്നത നേതാവായ കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്റെ പേരിൽ ഉയർന്നു വന്ന പീഡന പരാതിയിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും കേസിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നുമാണ് പ്രധാന ആരോപണം. കേസിൽ ഡി.എന്‍.എ. പരിശോധന ഫലം ലഭിക്കാന്‍ കാലതാമസമുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ രണ്ട് വർഷം മുൻപ് കോടതിയെ അറിയിച്ചിരുന്നു. കേസിൽ ഇതുവരെ യാതൊരു തീർപ്പും കല്പിക്കപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്.
Also Read:നയതന്ത്ര സ്വര്‍ണക്കടത്ത് കേസ്: ഒന്നാം പ്രതി സരിത്ത് ജയില്‍ മോചിതനായി
രണ്ട് വർഷത്തിന് മേലെയായി ബിനോയ് കോടിയേരിക്ക് എതിരെ കേസ് വന്നിട്ട്. ബീഹാറി പെൺകുട്ടിയാണ് ബിനോയ്ക്കെതിരെ കേസുമായി രംഗത്തെത്തിയത്. എട്ട് വർഷത്തിലധിമായി ബിനോയ് തന്നെ പീഡിപ്പിക്കുകയാണെന്നും ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്നുമായിരുന്നു യുവതിയുടെ വാദം. എന്നാൽ അതെല്ലാം പാടെ നിഷേധിക്കുകയായിരുന്നു ബിനോയ് കോടിയേരി. മാത്രമല്ല തന്റെ ഡി എൻ എ ഫലത്തിലൂടെ താൻ നിരപരാധി ആണെന്ന് തെളിയും എന്നായിരുന്നു ബിനോയ് വാദിച്ചത്. എന്നാൽ, വാദം തെളിയിക്കാൻ പാകത്തിന് ഡി.എൻ.എ ഫലം പുറത്തുവന്നില്ലല്ലോ എന്നാണു സോഷ്യൽ മീഡിയ ചോദിക്കുന്നത്. നിരപരാധി ആണെന്ന് പറഞ്ഞിട്ട് മാത്രം കാര്യമില്ല. അത് തെളിയിക്കാൻ കഴിയണം എന്നാണു സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, അനുപമയുടെ കുഞ്ഞിന്റെ ഫലം പുറത്തുവന്നതോടെ കുഞ്ഞിനെ തിരികെ നല്‍കാനുള്ള നടപടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വീകരിക്കും. പരിശോധനാ ഫലം കോടതിയില്‍ ഹാജരാക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള നടപടികള്‍. അതിയായ സന്തോഷമുണ്ടെന്നും കുഞ്ഞിനെ എത്രയും വേഗം തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷയെന്നും അനുപമ പ്രതികരിച്ചു. ആരോപണ വിധേയര്‍ക്കെതിരെ നടപടി എടുക്കുകയും, തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്നത് വരെ സമരം തുടരുമെന്ന് അവർ വ്യക്തമാക്കി.
Post Your Comments