ThiruvananthapuramKeralaNattuvarthaLatest NewsNews

ആളുകളെ മതപരമായി വേർതിരിക്കാൻ ശ്രമം നടക്കുന്നു: കേരളം സിറിയ പോലെയായെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഹലാൽ വിവാദം ഉണ്ടായപ്പോൾ കേരളത്തിൽ ഹലാൽ ഹോട്ടലുകൾ ആരംഭിക്കുന്നത് വർധിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് ആളുകളെ മതപരമായി വേർതിരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും കേരളം സിറിയ പോലെ ആയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ആർഎസ്എസ് നേതാവ് സഞ്ജിത്തിന്റെ കൊലപാതകത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരും പോലീസും സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. കേരള പോലീസിൽ വിശ്വാസം നഷ്ട്ടപ്പെട്ടുവെന്നും ഇടതുപക്ഷവും കോൺഗ്രസും തീവ്രവാദത്തിന് കൂട്ട് നിൽക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button