ErnakulamLatest NewsKeralaNattuvarthaNews

രണ്ടു വയസ്സുകാരനെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ൽ ഉ​പേ​ക്ഷി​ച്ച അസം സ്വദേശിനിയും കാമുകനും അറസ്റ്റിൽ

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഫോ​ർ​ട്ട്​​കൊ​ച്ചിയിലെ കുട്ടികളുടെ പാർക്കിലാണ് രണ്ടുവയസ്സുകാരനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്

മ​ട്ടാ​ഞ്ചേ​രി: രണ്ടു വയസ്സുകാരനെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ൽ ഉ​പേ​ക്ഷി​ച്ച അസം സ്വദേശിനിയും കാമുകനും അറസ്റ്റിൽ. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഫോ​ർ​ട്ട്​​കൊ​ച്ചിയിലെ കുട്ടികളുടെ പാർക്കിലാണ് രണ്ടുവയസ്സുകാരനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

അ​സം സ്വ​ദേ​ശി​ക​ളാ​യ പ്രി​യ​ങ്ക ബോ​റ ഇ​വ​രു​ടെ കാ​മു​ക​നാ​യ രൂ​പ് റോ​ത്തി എ​ന്നി​വ​രാ​ണ് കു​ട്ടി​യെ പാ​ർ​ക്കി​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​ത്. മൂ​വാ​റ്റു​പു​ഴ​യി​ലെ റൈ​സ് മി​ല്ലിലെ തൊഴിലാളികളാണ് ഇരുവരും.

കാ​മു​ക​ൻ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച​തെ​ന്ന് മാ​താ​വ് പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. കു​ഞ്ഞി​നെ അ​സ​മി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​ന് ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന ഉ​ട​മ​യോ​ട് 3000 രൂ​പ​യും ഇ​വ​ർ വാ​ങ്ങി​യി​രു​ന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ പാർക്കിൽ ഉപേക്ഷിച്ചത്.

Read Also : കാ​ര്‍പോ​ര്‍ച്ചി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​ല​ക്ട്രി​ക് മോ​ട്ടോ​ര്‍ മോഷ്ടിച്ചു : അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

നിലവിൽ കു​ട്ടി ക​ള​മ​ശ്ശേ​രി​യി​ലെ ബാ​ല​ഭ​വ​നി​ൽ ആണുള്ളത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ണ്ട് ഇ​വ​ർ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന ഉ​ട​മ​യാ​ണ് ഇ​രു​വ​രെ​യും സംബന്ധിച്ച് പൊ​ലീ​സി​ൽ അറിയി​ച്ച​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button