News

യുഎസിനെ ഞെട്ടിച്ച് ചൈനയുടെ ഹൈപ്പര്‍സോണിക് മിസൈല്‍

വാഷിംഗ്ടണ്‍ : ചൈനയുടെ ഹൈപ്പര്‍സോണിക് ആയുധത്തിന്റെ വേഗത്തിലും ആക്രമണ പരിധിയുടെ വ്യാപ്തിയിലും ഞെട്ടി യുഎസ് പ്രതിരോധ വിഭാഗം. ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിളില്‍നിന്ന് ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തില്‍ ദക്ഷിണ ചൈനാ സമുദ്രത്തിനു മുകളിലായിരുന്നു ചൈനയുടെ മിസൈല്‍ പരീക്ഷണം. ‘ലോകത്ത് മറ്റൊരു രാജ്യത്തിനും ഇല്ലാത്ത പ്രതിരോധ ശേഷിയാണ് ചൈന കൈവരിച്ചിരിക്കുന്നത്’- പെന്റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Read Also : വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്ക് , സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമുദായ നേതാക്കള്‍

ചൈന അക്കാദമി ഓഫ് ലോഞ്ച് വെഹിക്കിള്‍ ടെക്നോളജിയിലെ ഗവേഷകരാണ് ആയുധം വികസിപ്പിച്ചത്. എന്നാല്‍ ഇതിന്റെ വിശദ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം, തങ്ങള്‍ നടത്തിയത് സാധാരണ ബഹിരാകാശ പരീക്ഷണം ആണെന്നാണ് ചൈനയുടെ വാദം.

ഭ്രമണപഥത്തില്‍ വച്ച് എതിരാളിയുടെ ഉപകരണത്തെ വീഴ്ത്തുന്ന വിദ്യയാണ് ചൈന ഉപയോഗിച്ചതെന്നും യുഎസില്‍ പറന്നെത്തുന്ന മിസൈലുകളെ വെടി വച്ച് വീഴ്ത്താമെന്ന രാജ്യത്തിന്റെ വിശ്വാസത്തിനേറ്റ തിരിച്ചടിയാണ് ഇതെന്നുമാണ് യുഎസ് പ്രതിരോധവിഭാഗം ഇതിനെ വിലയിരുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button