കാബൂൾ: സ്ത്രീകൾ പങ്കെടുക്കുന്ന ടിവി ഷോകളും സീരിയലുകളും കലാപരിപാടികളും ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുന്നത് തടഞ്ഞ് താലിബാൻ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ മതമാർഗ്ഗനിർദേശങ്ങളിലാണ് താലിബാൻ ഇക്കാര്യം വ്യക്തമാക്കിയത്. വാർത്തകൾ വായിക്കുമ്പോഴും റിപ്പോർട്ടുകൾ നൽകുമ്പോഴും വനിതാ മാധ്യമപ്രവർത്തകർ ഹിജാബ് ധരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Also Read:ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോൺഫറൻസ് 2025ൽ ദുബായിൽ നടക്കും
പ്രവാചകൻ മുഹമ്മദിനെയോ മറ്റ് വിശുദ്ധ നേതാക്കളെയോ കാണിക്കുന്ന പരിപാടികൾ സംപ്രേക്ഷണം ചെയ്യരുതെന്നും താലിബാൻ ഉത്തരവിൽ പറയുന്നു. അനിസ്ലാമികമായ പരിപാടികൾ സംപ്രേക്ഷണം ചെയ്യരുതെന്നും താലിബാൻ ആവശ്യപ്പെടുന്നു.
അഫ്ഗാനിസ്ഥാനിൽ മിതവാദ ഭരണം കാഴ്ചവെക്കുമെന്ന വാഗ്ദാനം പൊള്ളയാണെന്ന് നിരന്തരം തെളിയിക്കുകയാണ് താലിബാൻ. സർവകലാശാലകളിൽ സ്ത്രീകൾ എന്ത് ധരിക്കണമെന്ന് താലിബാൻ നേരത്തേ ഉത്തരവിട്ടിരുന്നു. മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുമെന്ന് വാഗ്ദാനം നൽകിയപ്പോൾ തന്നെ നിരവധി അഫ്ഗാൻ മാധ്യമപ്രവർത്തകരെ താലിബാൻ മർദ്ദിക്കുന്നതിന്റെയും ഉപദ്രവിക്കുന്നതിന്റെയും വാർത്തകളും പുറത്ത് വന്നിരുന്നു.
Post Your Comments