Jobs & VacanciesLatest NewsEducationCareerEducation & Career

സ്റ്റാഫ് നേഴ്‌സ് ഒഴിവ്: ഡിസംബര്‍ 27 വരെ അപേക്ഷ സമര്‍പ്പിക്കാം

ചണ്ഡിഗഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സുമാരുടെ ഒഴിവ്. 162 താത്കാലിക ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അപേക്ഷ ഓണ്‍ലൈനായി ഡിസംബര്‍ 27 വരെ സമര്‍പ്പിക്കാം.

ജനറല്‍ നേഴ്‌സിംഗ് മിഡ്‌വൈഫറി ഡിപ്ലോമ/ബിഎസ്‌സി നേഴ്‌സിംഗ്, സ്‌റ്റേറ്റ് നേഴ്‌സിംഗ് കൗണ്‍സിലില്‍ നേഴ്‌സ് ആന്‍ഡ് മിഡ്‌വൈഫ് രജിസ്‌ട്രേഷന്‍, ഐസിടി സ്‌കില്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്/തത്തുല്യം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

Read Also : ശബരിമല തീര്‍ത്ഥാടനം: സംസ്ഥാനത്തിന് പുറത്ത് സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ ഒരുക്കാന്‍ പ്രയാസമെന്ന് ദേവസ്വം ബോര്‍ഡ്

കംപ്യൂട്ടര്‍ സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ/ബിരുദം/പിജി ഉള്ളവര്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് ബാധകമല്ല. 18 മുതല്‍ 37 വയസ് വരെയാണ് പ്രായപരിധി. കൂടാതെ അര്‍ഹരായവര്‍ക്ക് പ്രായത്തില്‍ ഇളവ് ലഭിക്കും. ശമ്പളം: 29200. ഫീസ്: 1000 രൂപ. എസ്‌സി വിഭാഗം: 500. വിമുക്തഭടന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button