Latest NewsNewsIndia

‘എത്രയും പെട്ടന്ന് പൗരത്വ നിയമഭേദഗതി ബില്ലും പിൻവലിക്കണം’: കേന്ദ്രസർക്കാരിനോട് ഒവൈസി

ജനങ്ങളുടെ പിന്തുണയില്ലാത്ത എല്ലാ നിയമങ്ങളും ഉടൻ പിൻവലിക്കണമെന്നും ഒവൈസി പറഞ്ഞു

ബാരാബങ്കി : പൗരത്വ നിയമഭേദഗതി ബിൽ കേന്ദ്രസർക്കാർ എത്രയും പെട്ടന്ന് പിൻവലിക്കണമെന്ന ആവശ്യവുമായി അസാദുദ്ദീൻ ഒവൈസി. കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പൗരത്വ നിയമഭേദഗതി ബില്ലും പൻവലിക്കണമെന്ന ആവശ്യവുമായി അസാദുദ്ദീൻ ഒവൈസി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യയിൽ നടപ്പാക്കുന്ന നിയമങ്ങളെല്ലാം പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. ജനങ്ങളുടെ പിന്തുണയില്ലാത്ത എല്ലാ നിയമങ്ങളും ഉടൻ പിൻവലിക്കണമെന്നും ഒവൈസി പറഞ്ഞു. ബാരാബങ്കിയിലെ പൊതു സമ്മേളനത്തിലാണ് പൗരത്വ നിയമത്തിനെതിരെ ഒവൈസി വിമർശനമുന്നയിച്ചത്. ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ പൗരത്വ നിയമ ഭേദഗതിയും പിൻവലിച്ചില്ലെങ്കിൽ
ഉത്തർപ്രദേശ് സാക്ഷിയാകാൻ പോകുന്നത് ഷഹീൻ ബാഗിനേക്കാൾ രൂക്ഷമായ സമരങ്ങളായിരിക്കുമെന്നും ഒവൈസി മുന്നറിയിപ്പ് നൽകി.

Read Also :  കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി : തിരച്ചിൽ പുരോ​ഗമിക്കുന്നു

കേന്ദ്രസർക്കാറിന് ജനങ്ങളുടെ യാതൊരു വിഷയങ്ങളും അറിയില്ല. പ്രാദേശിക പ്രതിസന്ധികൾ മനസ്സിലാക്കാതെയുള്ള നിയമങ്ങൾ കാർഷിക ബില്ല് പിൻവലിച്ചപോലെ പിൻവലിക്കേണ്ടി വരുമെന്നത് നരേന്ദ്രമോദി സർക്കാർ ഓർക്കണമെന്നും ഒവൈസി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button