Latest NewsNewsIndia

ജനം പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാൻ തയാറല്ലെന്ന് രാഹുൽ ഗാന്ധി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ വിശ്വസിക്കാൻ ജനം തയാറല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിവാദമായ മൂന്ന് കൃഷി നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് ശേഷവും കർഷക സംഘടനകൾ സമരം തുടരാൻ തീരുമാനിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

‘പൊള്ളവാക്കുകളിൽ നിന്ന് ഏറെ അനുഭവിച്ച ജനം പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാൻ തയാറല്ല. കർഷകരുടെ സമരം തുടരുന്നു’.രാഹുൽ ഗാന്ധി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. വിവാദമായ കൃഷി നിയമങ്ങൾ പാർലമെന്റ് റദ്ദാക്കുകയും മിനിമം താങ്ങുവിലയിൽ നിയമപരമായ ഉറപ്പു നൽകുകയും ചെയ്യുന്നതുവരെ സമരം തുടരുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button