KeralaLatest NewsNews

‘കെപിഎസി ലളിതയെ ആക്ഷേപിക്കുന്നവര്‍ പിന്നീട് ദുഖിക്കേണ്ടി വരും’: ചികിത്സാ വിവാദത്തില്‍ പിടി തോമസ്

കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു

കൊച്ചി : കരള്‍ രോഗ ബാധിതയായി ചികില്‍സയില്‍ കഴിയുന്ന നടി കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സാസഹായം അനുവദിച്ചതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പി ടി തോമസ് എംഎല്‍എ. കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടന നാടക സിനിമാ ലോകത്തിന് കെപിഎസി ലളിത നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കണം. സോഷ്യൽമീഡിയിയലൂടെ പോസ്റ്റിട്ട് കെപിഎസി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവര്‍ പിന്നീട് ദുഖിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പി ടി തോമസിന്റെ പ്രതികരണം.

Read Also  :  തർക്കം പരിഹരിക്കാൻ ഇടപെട്ട യുവാവിന് കുത്തേറ്റു : മുൻ പൊലീസുകാരൻ പിടിയിൽ

കുറിപ്പിന്റെ പൂർണരൂപം :

കെ പി എ സി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ട്. നടന വൈഭവത്തിന്റെ ഇതിഹാസ തുല്യമായ സമർപ്പണം കലാലോകം വേണ്ടുവോളം ആസ്വദിച്ചിട്ടുള്ളതാണ്. കെ പി എ സി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാൻ മുന്നോട്ട് വരുന്നവർ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണ്.

Read Also  :   മയക്കുമരുന്നു കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി, മൂന്ന് തവണ കാല് പിടിപ്പിച്ചു: അധ്യാപികക്കെതിരെ വിദ്യാര്‍ത്ഥി

രാഷ്ട്രീയ കാര്യങ്ങളിൽ അവർക്ക് നിലപാടുകൾ ഉണ്ടാവാം, അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. നടന നാടക സിനിമാ ലോകത്തിന് അവർ നൽകിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാൻ മലയാളികൾ തയ്യാറാവണം. സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദുഖിക്കേണ്ടി വരും.

പി ടി തോമസ് എം എൽ എ

കെ പി സി സി വർക്കിംഗ് പ്രസിഡന്റ്

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button