Latest NewsNewsFood & CookeryLife StyleHealth & Fitness

ഭക്ഷണത്തിന്റെ രുചി അറിയാൻ പറ്റാത്ത പ്രശ്‌നമുണ്ടോ?: എങ്കില്‍ സൂക്ഷിക്കുക

നാവിലെ രസമുകുളങ്ങളാണ് വിവിധതരം രുചി നമ്മളെ അനുഭവിപ്പിക്കുന്നത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ നമുക്ക് രുചി അറിയാന്‍ സാധിക്കാറില്ല. പനി പോലെ എന്തെങ്കിലും അസുഖമുള്ളവര്‍ക്ക് കഴിക്കുന്ന ഭക്ഷണത്തിന് രുചി തോന്നാറില്ല. എന്നാല്‍ അപ്പറ്റീറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുതിയ പഠനം അനുസരിച്ച് ഭക്ഷണത്തിന്റെ രുചി അറിയാനാകാത്ത അവസ്ഥ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാണെന്നാണ് വ്യക്തമാക്കുന്നത്.

Read Also  :  ന്യൂസീലൻഡിനെതിരായ ടി20 പരമ്പര: ജയത്തിൽ വലുതായി സന്തോഷിക്കാനില്ലെന്ന് ദ്രാവിഡ്

അമിതവണ്ണം അതുവഴി പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ ലക്ഷണമായി രുചി അറിയാനാകാത്ത അവസ്ഥയെ കാണണമെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. ഭക്ഷണത്തില്‍ അമിതമായ അളവില്‍ മധുരം അടങ്ങിയിട്ടുണ്ടെങ്കിലും രുചി അറിയാനാകാത്ത അവസ്ഥ കാരണം ഇത് അറിയാതെ പോകുന്നു. അതുപോലെ തന്നെയാണ് ഉപ്പിന്റെ കാര്യവും. ഉപ്പ്, മധുരം എന്നിവയൊക്കെ ഭക്ഷണത്തിലൂടെ അമിതമായ അളവില്‍ ശരീരത്തില്‍ എത്തുന്നത് അമിതവണ്ണം പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇതുവഴി പ്രമോഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ പിടിപെടാനുള്ള സാധ്യതയും കൂടുമെന്നും പഠന റിപ്പോര്‍ട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button