USALatest NewsNewsInternational

റോഡിൽ നോട്ടുമഴ: അമ്പരന്ന് ആവേശഭരിതരായി ജനങ്ങൾ

കാലിഫോർണിയ: കാലിഫോണിയയിൽ പട്ടാപ്പകൽ നടുറോഡിൽ നോട്ടുമഴ. അതീവ സുരക്ഷയോടെ സഞ്ചരിച്ച ട്രക്കില്‍ നിന്നും കറൻസി നോട്ടുകൾ റോഡിൽ ചിതറി വീഴുകയായിരുന്നു. പലരും വാഹനം നിര്‍ത്തി ഇറങ്ങി നോട്ടുകള്‍ ശേഖരിച്ചു.

Also Read:അപരിഷ്കൃത നിയമങ്ങളുമായി താലിബാൻ: സ്ത്രീകൾ അഭിനയിക്കുന്ന ടിവി പരിപാടികൾ നിർത്തലാക്കാൻ ഉത്തരവ്

പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 9.15 നായിരുന്നു സംഭവം. സാന്റിയാഗോയിൽ നിന്നും കറന്‍സി നോട്ടുമായി പോയ വാഹനമായിരുന്നു അതെന്ന് ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

ട്രക്കിന്റെ വാതില്‍ അപ്രതീക്ഷിതമായി തുറന്നു പോകുകയും നോട്ടുകള്‍ സൂക്ഷിച്ചിരുന്ന ബാഗുകള്‍ റോഡില്‍ വീഴുകയായിരുന്നു. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ നോട്ടുകള്‍ വാരിയെടുക്കുകയുമായിരുന്നു. അതുവഴി കടന്നു പോയവരെല്ലാം വാഹനം നിര്‍ത്തുകയും നോട്ടുകള്‍ വാരിയെടുക്കുകയും ചെയ്തു.

തുടർന്ന് റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. പണം തിരികെ നല്‍കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. ഇതോടെ നിരവധി പേര്‍ കറന്‍സി നോട്ടുകള്‍ തിരികെ നല്‍കിയതായും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button