തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 10 ബാച്ച് മരുന്നുകളുടെ വിതരണവും വില്‍പനയും സംസ്ഥാനത്ത് നിരോധിച്ചു. പാരസെറ്റമോൾ ഗുളിക ഉൾപ്പെടെയുള്ള 10 ബാച്ച് മരുന്നുകളാണ് നിരോധിച്ചത്. നിരോധിത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും ഉടൻ തന്നെ വിതരണക്കാരന് തിരികെ നൽകി വിശദാംശങ്ങൾ ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിലാണ് മരുന്നിന് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയത്.
Read Also : സംഘപരിവാറുകാരന് ഒരിക്കലും ഒരു മനുഷ്യനാകാൻ കഴിയില്ല: സന്ദീപ് വാര്യരെ വിമർശിച്ച് എസ്. സുദീപ്
നിരോധിച്ച മരുന്നുകൾ ഇവയാണ് :
പാരസെറ്റമോൾ (ടി 3810), കാൽഷ്യം വിത്ത് വിറ്റമിൻ ഡി 3 (ടിഎച്ച്‌ടി -21831), പാരസെറ്റമോൾ ആൻഡ് ഡൈക്ലോഫെനാക് പൊട്ടാസ്യം ഗുളിക (എംഎസി 90820), അമോപിൻ 5, അമ്ലോഡിപൈൻ ഗുളിക (എഎംപി 1001), ഗ്ലിബൻക്ലമൈഡ് ആൻഡ് മെറ്റ്‌ഫോർമിൻ (പിഡബ്ല്യുഒഎകെ 58), ലൊസാർടൻ പൊട്ടാസ്യം ഗുളിക (എൽപിടി 20024), എസ്‌വൈഎംബിഇഎൻഡി–- അൽബെൻഡസോൾ (എസ്‌ടി 20-071), ബൈസോപ്രോലോൽ ഫ്യുമേറേറ്റ് ഗുളിക (56000540), സൈറ്റികോളിൻ സോഡിയം ഗുളിക (ടി 210516), റോംബസ് ഹാൻഡ് സാനിറ്റൈസർ (292).
Post Your Comments