ഇസ്ലാമാബാദ്: സിന്ധിൽ 11 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തി. വെള്ളിയാഴ്ച മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. അന്വേഷണങ്ങൾക്കൊടുവിൽ ഉപേക്ഷിക്കപ്പെട്ട വിട്ടിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
Also Read:റോഡിൽ നോട്ടുമഴ: അമ്പരന്ന് ആവേശഭരിതരായി ജനങ്ങൾ
അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. കേസിൽ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടത് ഹിന്ദു സമുദായത്തിൽ പെട്ട കുട്ടിയാണ്. സംഭവത്തിൽ ഇന്ത്യയിൽ വിവിധ സംഘടനകൾ പ്രതിഷേധിച്ചു.
ശിരോമണി അകാലിദൾ നേതാവ് മഞ്ജീന്ദർ സിംഗ് സിർസ സംഭവത്തെ അപലപിച്ചു. വിഷയത്തിൻ ഇന്ത്യ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ സഹോദരൻ എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധുവിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
പാകിസ്ഥാനിൽ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ അതിക്രമങ്ങൾ വ്യാപകമാണ്. ഇതിനെതിരെ മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ തന്നെ രംഗത്ത് വന്നിരുന്നു.
Post Your Comments