തിരുവനന്തപുരം : ഹലാൽ ഭക്ഷണ വിവാദത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസും സിപിഎമ്മും രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് റജിൽ മാക്കുറ്റി.
‘ഈ രണ്ട് വിഷ ജന്തുക്കളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചാൽ കേരളം രക്ഷപ്പെടും.അതിനുള്ള തന്റേടം ഇരട്ട ചങ്കന് ഉണ്ടോ?’ കെ.സുരേന്ദ്രന്റേയും പി.സി ജോർജിന്റേയും ചിത്രം പങ്കുവച്ച് റിജിൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസൽമാനും പരസ്പരം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാൽ നല്ലതാണെന്ന് സന്ദീപ് വാര്യർ പോസ്റ്റില്‍ പറഞ്ഞിരുന്നു. വിമർശനം ഉയർന്നതോടെ പോസ്റ്റ് നീക്കം ചെയ്തു.
അതേസമയം, തുപ്പൽ, ശർക്കര വിവാദങ്ങളിൽ വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് രംഗത്ത് വന്നിരുന്നു. ശബരിമലയിലെ ദേവസ്വം ബോര്‍ഡിന്റെ അരവണ ഉപേക്ഷിക്കണമെന്ന ആഹ്വാനമായിരുന്നു പി.സി നടത്തിയത്. തുപ്പിയ ഹലാല്‍ ശര്‍ക്കര കൊണ്ടാണ് അരവണയുണ്ടാക്കുന്നതെന്നും ദേവസ്വം ബോർഡിനെ പറഞ്ഞാൽ മതിയെന്നും പി സി ജോർജ് വിമർശിച്ചു. ഹലാല്‍ ഭക്ഷണമെന്നത് വര്‍ഗീയതയാണെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പിസി ജോര്‍ജ് പറഞ്ഞു.
ഹലാൽ സംസ്ക്കാരം ഉണ്ടാക്കുന്നതിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചിരുന്നു.ആ അജണ്ട തിരിച്ചറിയാൻ മറ്റ് പാർട്ടിക്കാർക്ക് സാധിക്കില്ലെങ്കിലും ബിജെപിക്ക് സാധിക്കുമെന്ന് കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
Post Your Comments