ഇടുക്കി: മഴയുടെ ശക്തി കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. നിലവില്‍ 2400.08 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ദിവസം മുതല്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് തളിഞ്ഞ കാലാവസ്ഥയാണ്. പുതിയ റൂള്‍ കര്‍വ് അനുസരിച്ച് 2403 അടിവരെ ജലം പരമാവധി സംഭരിക്കാം.
Read Also : ആന്ധ്രയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള റായല ചെരുവ് ബണ്ടില്‍ വിള്ളല്‍: 20 ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചു
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പും കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. 141 അടിയാണ് നിലവിലെ മുല്ലപ്പെരിയാറിലെ ജലനിരപ്പ്. അണക്കെട്ടില്‍ നിലവില്‍ ഒരു സ്പില്‍വേ ഷട്ടര്‍ തുറന്നിട്ടുണ്ട്.
പത്ത് സെന്റീമീറ്ററാണ് തുറന്നിട്ടുള്ളത്. ഇതുവഴി സെക്കന്റില്‍ 130 ഘനയടി വെള്ളം ഇടുക്കിയിലേക്ക് ഒഴുക്കുന്നുണ്ട്.
Post Your Comments