Latest NewsMenNewsWomenLife StyleHealth & Fitness

അമിതമായി ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് ക്യാന്‍സറിനു കാരണമാകും

ലോകാരോ​ഗ്യ സംഘടനയുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്

എന്ത് ഭക്ഷണവും നല്ല ചൂടോടെ കഴിക്കണമെന്നാണ് മിക്കവരുടെയും ആ​ഗ്രഹം. എന്നാല്‍ ഇത് അത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. അമിതമായി ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് ക്യാന്‍സറിനു കാരണമാകുമെന്നാണ് പഠനം പറയുന്നത്.

ലോകാരോ​ഗ്യ സംഘടനയുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ചൂടുള്ള ഭക്ഷണമോ വെള്ളമോ എന്ത് കിട്ടിയാലും അല്‍പമൊന്ന് തണുത്ത ശേഷം കഴിക്കുന്നതാണ് നല്ലതെന്നാണ് പഠനം പറയുന്നത്. തിളപ്പിച്ച്‌ 4 മിനിറ്റ് കാത്തിരുന്നിട്ട് മാത്രമേ ചായയും കാപ്പിയും ഉള്‍പ്പടെയുള്ള പാനീയങ്ങള്‍ കുടിക്കാവൂ.

Read Also : പ്രമേഹത്തെ വരുതിയിലാക്കാൻ തുളസിയില

ചൂടുള്ള പാനീയങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത് ലെഡ്, പരിസരമലീനീകരണം തുടങ്ങി ക്യാന്‍സറിലേക്ക് നയിച്ചേക്കാവുന്ന ക്ലാസ് 2 എ പട്ടികയിലാണ്. സ്ഥിരമായി ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്ന ഏഷ്യ, സൗത്ത് അമേരിക്ക, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ക്യാന്‍സര്‍ മൂലം മരിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button