ന്യൂഡല്‍ഹി : അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു. 7 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്കാണ് ക്രൂഡ് ഓയില്‍ വില എത്തിയിരിക്കുന്നത്.
ഇതുമൂലം രാജ്യത്തെ ആഭ്യന്തര വിപണിയിലും പെട്രോളിനും ഡീസലിനും വില കുറയും.
Read Also : ആന്ധ്രാപ്രദേശിന് ഇനി ഒരു തലസ്ഥാനം മാത്രം: ബില്‍ പിന്‍വലിച്ച് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍
ആഗോള വിപണിയില്‍ ബ്രെന്റിന്റെയും യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റിന്റെയും (ഡബ്ല്യുടിഐ) വിലയില്‍ വലിയ ഇടിവ് കണ്ടതായി ‘സിഎന്‍ബിസി’യുടെ റിപ്പോര്‍ട്ട് പറയുന്നു.
ഈ രണ്ട് മാനദണ്ഡങ്ങളും ഒക്ടോബറിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. ഈ അര്‍ത്ഥത്തില്‍, മറ്റ് ലോക വിപണികളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞേക്കാം. ഇന്ത്യയിലും സമാനമായ ഒരു സാഹചര്യം കാണാന്‍ കഴിയും.
ബ്രെന്റ് 57 സെന്റ് അഥവാ 0.72 ശതമാനം ഇടിഞ്ഞ് ബാരലിന് 78.32 ഡോളറിലെത്തി.
യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകള്‍ ബാരലിന് 39 സെന്റ് അഥവാ 0.51 ശതമാനം ഇടിഞ്ഞ് 75.55 ഡോളറിലെത്തി.
ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില പരിശോധിച്ചാല്‍, നിലവില്‍ ഇത് 7 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. അടുത്ത കാലത്തായി എണ്ണക്കമ്ബനികള്‍ വിതരണം വര്‍ധിപ്പിച്ചിട്ടുണ്ട്.
Post Your Comments