തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ചിലര്‍ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുകയാണെന്ന് അനുപമ. കുഞ്ഞിനെ ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിച്ചിട്ടും ഒരു കാര്യങ്ങളും അറിയിച്ചില്ലെന്ന് അനുപമ പറഞ്ഞു. തന്റെ ഫോണ്‍ പോലും എടുക്കുന്നില്ലെന്നും ഡിഎന്‍എ സാമ്പിള്‍ എടുക്കുന്ന കാര്യം അറിയിച്ചിട്ടില്ലെന്നും അനുപമ വ്യക്തമാക്കി.
Read Also : പഞ്ചാബില്‍ വീണ്ടും ഭീകര സാന്നിധ്യം: പഠാന്‍കോട്ട് സൈനിക ക്യാമ്പിന് സമീപം ഗ്രനേഡ് പൊട്ടിത്തെറിച്ചു
നടപടികള്‍ ഇനിയും നീട്ടി കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെങ്കില്‍ സമാധാനപരമായി സമരം ചെയ്യില്ലെന്നും അനുപമ പറയുന്നു. കുറ്റം ചെയ്തവര്‍ ഇപ്പോഴും സ്ഥാനത്ത് ഇരിക്കുകയാണെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. തൈക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്തിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരം തുടരുകയാണ് അനുപമ.
ആന്ധ്രയിലെ ദമ്പതികളില്‍ നിന്ന് ഏറ്റുവാങ്ങിയ കുഞ്ഞിനെ ഇന്നലെ രാത്രിയോടെ ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. ആന്ധ്രയിലെ ശിശുക്ഷേമ സമിതി ഓഫീസില്‍ ഉദ്യോഗസ്ഥരുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയശേഷമാണ് ആന്ധ്രയിലെ ദമ്പതികള്‍ കുട്ടിയെ കൈമാറിയത്. അതേസമയം ഡിഎന്‍എ പരിശോധനയ്ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍മ്മല ശിശുഭവനില്‍ എത്തി കുട്ടിയുടെ സാമ്പിള്‍ ശേഖരിക്കും.
Post Your Comments