KeralaLatest NewsNews

അന്‍ജനയും അബ്ദുവും പ്രണയത്തിലായിരുന്നു എന്ന് സൽമാൻ പറഞ്ഞത് കള്ളം, അബ്ദുൽ റഹ്‌മാനെ അറിയില്ല: അന്‍ജനയുടെ സഹോദരൻ

കൊച്ചി: കൊച്ചിയിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിക്കാനിടയാക്കിയ സംഭവത്തിൽ ദുരൂഹതകളില്ലെന്ന് വെളിപ്പെടുത്തി മരണപ്പെട്ട മുന്‍ മിസ് കേരള വിജയികളുടെ സുഹൃത്തും ഫാഷന്‍മോഡലുമായ ഇ.ഡി. സല്‍മാന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മിസ് കേരള അന്‍സി കബീര്‍, അന്‍ജന ഷാജന്‍ തുടങ്ങിയവര്‍ സഞ്ചരിച്ചിരുന്ന വാഹനം സല്‍മാന്റേതായിരുന്നു. ഈ കാറാണ് നവംബര്‍ ഒന്നിന് അര്‍ധരാത്രിയോടെ അപകടത്തില്‍പ്പെട്ടത്. കാർ ഓടിച്ചിരുന്നത് സുഹൃത്തായ അബ്ദുൽ റഹ്‌മാൻ ആയിരുന്നു. അന്‍ജനയും അബ്ദുറഹ്‌മാനും പ്രണയത്തിലായിരുന്നു എന്ന സൽമാന്റെ ആരോപണം നിഷേധിച്ച് അന്‍ജനയുടെ സഹോദരൻ രംഗത്ത്.

Also Read:തെരുവ് കച്ചവടക്കാരനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി

അന്‍ജന ഒരു കൊല്ലത്തിനു ശേഷം വിവാഹം കഴിക്കാമെന്ന് വീട്ടിൽ സമ്മതിച്ചിരുന്ന സാഹചര്യത്തിലായിരുന്നു അപകടമെന്നും അബ്ദുൽ റഹ്‌മാനെ കുറിച്ച് അറിയില്ലായിരുന്നുവെന്നും അന്‍ജനയുടെ സഹോദരൻ അർജുൻ മറുനാടനോട് വെളിപ്പെടുത്തി. അബ്ദുൽ റഹമാനെ കുറിച്ച് അറിയുന്നത് ഇപ്പോഴാണെന്നായിരുന്നു അർജുന്റെ വെളിപ്പെടുത്തൽ. അന്‍ജനയും അബ്ദുൽ റഹ്‌മാനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഇവരുടെ മാതാപിതാക്കൾക്ക് ബന്ധത്തെ കുറിച്ച് അറിയാമായിരുന്നുവെന്നും ആയിരുന്നു സൽമാൻ ഇന്നലെ മാതൃഭൂമിയോട് വെളിപ്പെടുത്തിയത്. ഈ വാദമാണ് ഇപ്പോൾ അന്‍ജനയുടെ സഹോദരൻ തള്ളിക്കളയുന്നത്. ഇതോടെ, ആർക്ക് വേണ്ടിയാണ് സൽമാൻ ‘പ്രണയകഥ’ മെനഞ്ഞതെന്ന സംശയവും സോഷ്യൽ മീഡിയ ഉന്നയിക്കുന്നു.

അപകടം നടന്ന ദിവസം നമ്പര്‍ 18-ലെ പാര്‍ട്ടിയില്‍ താനും പങ്കെടുക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ കണ്ണൂരില്‍ ഷൂട്ടിങ്ങുള്ളതിനാല്‍ തന്റെ വാഹനം സുഹൃത്തുക്കളെ ഏല്‍പ്പിച്ച് തിരികെ പോവുകയാണ് ചെയ്തതെന്നും സൽമാൻ വെളിപ്പെടുത്തുന്നു. നമ്പര്‍ 18 ഹോട്ടലില്‍ ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നതെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

Also Read:ബിഎംഡബ്ല്യു മോട്ടോറാഡ് ഇലക്ട്രിക് സ്‍കൂട്ടറിന്റെ നിർമ്മാണം ആരംഭിച്ചു

അതേസമയം, മുൻ മിസ് കേരള അൻസി കബീറിന് ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നില്ലെന്നും മോശപ്പെട്ട സൗഹൃദബന്ധങ്ങൾ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി പിതാവ് അബ്ദുൽ കബീർ രംഗത്ത് വന്നിരുന്നു. പക്വമതിയായ, വിവേകമുള്ള വ്യക്തിത്വമായിരുന്നു അൻസിയുടേതെന്നും എല്ലാവിധ ഉത്തമസ്വഭാവ ഗുണങ്ങളോടെയാണ് അൻസി വളര്‍ന്നതെന്നും പിതാവ് പറഞ്ഞു. വളരെ ബോൾഡായ അൻസിക്ക് സ്വന്തം കാര്യങ്ങൾ നോക്കാൻ അറിയാമെന്നും അതിനാല്‍ തെറ്റുകൾ ചെയ്യില്ലെന്നും മോശപ്പെട്ട കൂട്ടികെട്ടിലേക്കു പോകില്ലെന്നും തനിക്ക് ഉറപ്പാണെന്നും അബ്ദുള്‍ കബീര്‍ പറഞ്ഞു.

നവംബർ ഒന്നിന് കൊച്ചിയിൽ നടന്ന വാഹനാപകടത്തിലാണ് അന്‍സി കബീര്‍, അന്‍ജന ഷാജന്‍, സുഹൃത്തായ ആഷിഖ് എന്നിവർ മരണപ്പെട്ടത്. ബൈക്ക് യാത്രക്കാരന്‍ ഇന്‍ഡിക്കേറ്റര്‍ ഇടാതെ പെട്ടെന്ന് തിരിച്ചതാണ് അപകടം സംഭവിക്കാനിടയാക്കിയതെന്നാണ് വാഹനം ഓടിച്ച അബ്ദുൽ റഹ്‌മാൻ വെളിപ്പെടുത്തിയതെന്ന് സൽമാൻ പറയുന്നു. യുവതികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ദുരൂഹതയില്ലെന്നും ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി അബ്ദുള്‍റഹ്‌മാന്‍ വാഹനം ഇടത്തോട്ട് വെട്ടിച്ചതോടെ നിയന്ത്രണം വിട്ടാണ് കാർ മറിഞ്ഞതെന്ന് സൽമാൻ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button