പാരീസ്: ഫ്രാൻസിൽ കൊവിഡ് അഞ്ചാം തരംഗം വ്യാപിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയായി. രോഗികളുടെ എണ്ണത്തിൽ 81 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വെളിപ്പെടുത്തി.
മിന്നൽ വേഗത്തിലാണ് കൊവിഡ് അഞ്ചാം തരംഗം വ്യാപിക്കുന്നതെന്ന് സർക്കാർ വക്താവ് ഗബ്രിയേൽ അത്താൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വാക്സിനേഷൻ നടപടികൾ വേഗത്തിൽ മുന്നേറുന്നത് കൊണ്ട് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തേടുന്ന രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്.
കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ ഹെൽത്ത് പാസ് നൽകാനുള്ള നടപടികളും ഫ്രാൻസിൽ പുരോഗമിക്കുന്നുണ്ട്. ഒരു വ്യക്തിക്ക് കൊവിഡ് വന്നിട്ടുണ്ടോ, വാക്സിൻ എടുത്തിട്ടുണ്ടോ എന്നൊക്കെ ഈ പാസ് വഴി അറിയാൻ സാധിക്കും. പാസിന്റെ അടിസ്ഥാനത്തിലായിരിക്കും ഫ്രാൻസിൽ പൊതു ഇടങ്ങളിലെ പ്രവേശനം.
Post Your Comments