ലണ്ടൻ: അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റുമായി ഇടപെടാൻ യുകെ ശ്രമിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. അഫ്ഗാനിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇതല്ലാതെ മറ്റ് പോവഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. താലിബാനുമായി ഇടപെടലുകൾ നടത്താതെ, അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ നരകയാതന കണ്ടില്ലെന്ന് നടിച്ച് മാറി നിൽക്കാൻ യു കെക്ക് സാധിക്കില്ലെന്നും ബ്രിട്ടീഷ് പാർലമെന്റിൽ എം പിയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
‘താലിബാൻ ഭൂരിപക്ഷം അഫ്ഗാനിസ്ഥാന്റെ പ്രതിനിധികൾ അല്ലായിരിക്കാം. എന്നാൽ ഇന്ന് അവിടത്തെ അധികാരികൾ അവരാണ്. അഫ്ഗാൻ ജനതയുടെ നന്മക്ക് വേണ്ടി യു കെക്ക് അവരുമായി ബന്ധപ്പെട്ടേ മതിയാകൂ‘. ജോൺസൺ വിശദീകരിച്ചു.
അതേസമയം ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വാക്കുകൾ താലിബാൻ സ്വാഗതം ചെയ്തു. താലിബാനുമായി ഇടപെടൽ നടത്താമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വാക്കുകൾ അഫ്ഗാനിസ്ഥാനും ലോകരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അഫ്ഗാനിസ്ഥാൻ ഉപവക്താവ് ഇനാമുള്ള സമംഗാനി പറഞ്ഞു.
Post Your Comments