ദുബായ്: യുഎഇയിൽ അനുമതിയില്ലാതെ ചാരിറ്റി ഫണ്ട് സ്വരൂപിച്ചാൽ 300,000 ദിർഹം വരെ പിഴ. അനുമതിയില്ലാതെ ശേഖരിച്ച ചാരിറ്റി ഫണ്ടുകൾ കണ്ടുകെട്ടുകയും ചെയ്യും. യുഎഇയുടെ ധനസമാഹരണ നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
യു.എ.ഇ.യിലെ വിവിധ ലൈസൻസുള്ള ചാരിറ്റബിൾ, മാനുഷിക അധികാരികൾ മുഖേന മാത്രമേ ഒരു വ്യക്തിക്കോ വ്യക്തികൾക്കോ സംഘടനകൾക്കോ സംഭാവന നൽകാനോ ഫണ്ട് ശേഖരിക്കാനോ കഴിയൂവെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. ദുബായിയിൽ, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെന്റിൽ (‘IACAD’) രേഖാമൂലമുള്ള അംഗീകാരം നേടിയതിന് ശേഷം മാത്രമേ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സംഭാവനകൾ ശേഖരിക്കാൻ കഴിയൂ.
ഒരു വ്യക്തിക്ക് വേണ്ടി ഫണ്ട് ശേഖരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് IACAD-യെ സമീപിക്കുകയും ആവശ്യമായ അംഗീകാരങ്ങൾ തേടുകയും ചെയ്യാം. IACAD നിങ്ങളുടെ അപേക്ഷ 15 ദിവസത്തിനുള്ളിൽ അംഗീകരിച്ചേക്കാം. IACAD മറുപടി നൽകിയില്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെട്ടതായി കണക്കാക്കും.
Read Also: ദുബായ് എക്‌സ്‌പോ 2020: 49 ദിവസത്തിനിടെ സൗദി പവലിയൻ സന്ദർശിച്ചത് ഒരു ദശലക്ഷം പേർ
Post Your Comments