ദില്ലി: കാർഷിക നിയമങ്ങൾ പിൻവലിച്ചിട്ടും സർക്കാരിനെതിരെ അനാവശ്യ വിമർശനങ്ങൾ ഉന്നയിക്കുന്ന പ്രിയങ്ക ഗാന്ധിയെ ചോദ്യം ചെയ്ത് വിമത എംഎൽഎ അദിതി സിങ്. സംഭവത്തെ പ്രിയങ്ക ഗാന്ധി രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും, അദിതി കുറ്റപ്പെടുത്തി. അവര്‍ യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് പുറത്തുപോകുന്നുവെന്നും അദിതി പ്രതികരിച്ചു.
Also Read:ബിനാമി സ്ഥാപനങ്ങളെ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുമായി സൗദി
‘ആദ്യം ബില്ലുകള്‍ കൊണ്ടുവന്നപ്പോള്‍ പ്രിയങ്ക ഗാന്ധിക്ക് പ്രശ്നമായിരുന്നു. നിയമങ്ങള്‍ എടുത്തുമാറ്റിയപ്പോഴും അവര്‍ക്ക് പ്രശ്നം. എന്താണ് അവര്‍ക്ക് വേണ്ടത്? അവര്‍ അത് വ്യക്തമായി പറയണം. ഇതിനെ രാഷ്ട്രീയവത്കരിക്കാന്‍ മാത്രമാണ് അവരുടെ ശ്രമം. ഇതിനെ രാഷ്ട്രീയവത്കരിച്ച് അവര്‍ യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് പുറത്തുപോകുന്നു’, അദിതി സിങ്
പറഞ്ഞു.
‘ലഖിംപൂര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളെ രാഷ്ട്രീയവത്കരിക്കാനാണ് പ്രിയങ്ക ഗാന്ധിയുടെ ശ്രമം. പ്രിയങ്ക എല്ലാത്തിനെയും രാഷ്ട്രീയവത്കരിക്കുന്നു. ലഖിംപൂര്‍ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടക്കുന്നു. സുപ്രീംകോടതി അതിനെ നിരീക്ഷിക്കുകയും ചെയ്യുന്നു. പ്രിയങ്കക്ക് ഭരണഘടന സ്ഥാപനങ്ങളില്‍ വിശ്വാസമില്ലെങ്കില്‍ മറ്റാരെയാണ് വിശ്വസിക്കുകയെന്ന കാര്യം തനിക്ക് മനസിലാകുന്നില്ല’, അദിതി സിങ് കൂട്ടിച്ചേർത്തു.
Post Your Comments