Latest NewsKeralaNewsCrime

സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട 14-കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു: 21-കാരന്‍ അറസ്റ്റില്‍

കിളിമാനൂർ : സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം കോട്ടുകാൽ മാങ്കോട്ടുകോണം, എസ്.ഡി ഭവനിൽ നന്ദു എന്ന അബി സുരേഷാണ് (21) നഗരൂർ പൊലീസിന്റെ പിടിയിലായത്.

ഓൺലൈൻ പഠനത്തിനായി 14-കാരിയ്ക്ക് വീട്ടുകാർ വാങ്ങിനൽകിയ ഫോൺ വഴിയാണ് പ്രതി പരിചയപ്പെട്ടത്. യുവാവിന്റെ നിരന്തര നിർബന്ധത്തിന് വഴങ്ങി കുട്ടി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് പലസ്ഥലങ്ങളിലും ഇയാളോടൊപ്പം പോകാൻ തുടങ്ങി.പലപ്പോഴും ഏറെ വൈകിയാണ് കുട്ടി തിരിച്ചെത്തിയിരുന്നത്. ഈ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ സ്‌കൂൾ അധികൃതരെ വിവരമറിയിച്ചു. തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്.

Read Also  :  തക്കാളിക്ക് 100 രൂപ, വില കുറയ്ക്കണം: വീർക്കുന്നത് ഇടനിലക്കാരന്റെ കീശ, കർഷകന് ഒന്നും കിട്ടുന്നില്ലെന്ന് രവിചന്ദ്രൻ സി

തന്നെ ബൈക്കിൽ കയറ്റി വിഴിഞ്ഞത്തും മറ്റും കൊണ്ടുപോയി പലതവണ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴിനൽകി. ഇതോടെ നഗരൂർ സ്റ്റേഷനിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ആറ്റിങ്ങൽ പോക്‌സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button