കൊച്ചി : രാമേശ്വരം തീര്‍ത്ഥാടനത്തിന് പോകണമെന്ന് ആഗ്രഹമില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. എന്നാല്‍ അവിടേയ്ക്ക് എങ്ങനെ എത്തുമെന്ന് ചിന്തിക്കുന്നവര്‍ക്കായി ഒരു ആശ്വാസ വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്.
Read Also : ഹലാല്‍ വിഷയത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരില്‍ ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയ സംഘടനകൾ: വിഡി സതീശൻ
രാമേശ്വരം-ധനുഷ്‌കോടി യാത്രയ്ക്കായി എറണാകുളത്തു നിന്നും ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നു. എല്ലാ ഞായറാഴ്ചയും വൈകിട്ട് 4 മണിക്ക് എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് പിറ്റെന്ന് അതിരാവിലെ 4 മണിക്ക് രാമേശ്വരത്ത് എത്തുന്ന രീതിയിലാണ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. പുലര്‍ച്ചെ 4ന് രാമേശ്വരത്ത് എത്തി രാത്രി പത്ത് മണി വരെ സഞ്ചാരികള്‍ക്ക് അവിടെ ചെലവഴിക്കാം. രാത്രി പത്ത് മണിക്ക് തിരികെ പുറപ്പെടുന്ന ട്രെയിന്‍ കയറിയാല്‍ പിറ്റെന്ന് രാവിലെ 10:15 ന് എറണാകുളം എത്തുന്ന രീതിയിലാണ് യാത്രാ ക്രമീകരണം. യാത്രയ്ക്ക് വളരെ ചിലവ് കുറവാണുതാനും. നിലവില്‍ 2022 ജൂണ്‍ 26 വരെയാണ് ഈ ട്രെയിന്‍ സര്‍വീസ് അനുവദിച്ചിരിക്കുന്നത്.
എറണാകുളം-രാമേശ്വരം ട്രെയിന്‍ നമ്പര്‍ 06035
രാമേശ്വരം-എറണാകുളം ട്രെയിന്‍ നമ്പര്‍ 06036
സെക്കന്റ് ക്ലാസ് എസി കമ്പാര്‍ട്ട്‌മെന്റിന് 1550 രൂപയും തേര്‍ഡ് ക്ലാസ് എസിക്ക് 1100 രൂപയും സ്ലീപ്പറിന് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
Post Your Comments