YouthLatest NewsMenNewsWomenLife Style

താരൻ അകറ്റാൻ ഒരു പഴം മാത്രം..!!

പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരന്‍. മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ഗൗരവമായി കാണുന്നത്. എന്നാൽ പഴത്തിലെ ഘടകങ്ങൾ താരനെ ഇല്ലാതാക്കാൻ നല്ലതാണ്. അതുപോലെ തന്നെ ഒലീവ് ഓയിൽ മുടിയുടെ കരുത്ത് വർധിപ്പിക്കുകയും ചെയ്യുന്നു.

അതിനാല്‍ പഴം- ഒലീവ് ഓയില്‍ ഹെയര്‍‌ മാസ്ക് താരനെ നിയന്ത്രിക്കാനും മുടിയുടെ വളര്‍ച്ചയ്ക്കും ഏറേ സഹായകമാണ്. ഈ മാസ്ക് ഉണ്ടാക്കാനായി രണ്ട് പഴുത്ത പഴം, കുറച്ച് ഒലീവ് ഓയിൽ, അര ടീസ്പൂൺ തേൻ എന്നിവയാണ് എടുക്കേണ്ടത്.

Read Also:- 2022 ഐപിഎല്‍ ഇന്ത്യയില്‍ തന്നെ സംഘടിപ്പിക്കുമെന്ന് ബിസിസിഐ

പഴം നന്നായി ചതച്ചതിലേയ്ക്ക് ഒലീവ് ഓയിൽ, തേൻ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം. ശേഷം ഈ മാസ്ക് തലമുടിയില്‍ പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാനും മുടിയുടെ കരുത്ത് വര്‍ധിക്കാനും സഹായിക്കും.

shortlink

Post Your Comments


Back to top button