PalakkadLatest NewsKeralaNattuvarthaNews

കു​പ്ര​സി​ദ്ധ മോ​ഷ്​​ടാ​വ് ക​ണ്ണ​മ്പ്ര സു​ലൈ​മാ​ൻ‍ അറസ്റ്റിൽ

ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നാട്ടുകാരുടെയും പൊലീസിന്റെയും ഉ​റ​ക്കം​ കെ​ടു​ത്തി മോ​ഷ​ണം പ​തി​വാ​ക്കി​യ ആളാണ് സുലൈമാൻ

പു​തു​ന​ഗ​രം: കു​പ്ര​സി​ദ്ധ മോ​ഷ്​​ടാ​വ് ക​ണ്ണ​മ്പ്ര സു​ലൈ​മാ​ൻ‍ (54) അറസ്റ്റിൽ. പു​തു​ന​ഗ​രം പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്​​റ്റ് ചെ​യ്ത​ത്. ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നാട്ടുകാരുടെയും പൊലീസിന്റെയും ഉ​റ​ക്കം​ കെ​ടു​ത്തി മോ​ഷ​ണം പ​തി​വാ​ക്കി​യ ആളാണ് സുലൈമാൻ. കൊ​ടു​വാ​യൂ​രി​ൽ ക​ഴി​ഞ്ഞ ​മാ​സം വീ​ട് കു​ത്തി​ത്തു​റ​ന്ന് ടി.​വി​യും വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളും മോ​ഷ​ണം പോ​യി​രു​ന്നു.

നാളുകൾക്ക് മുമ്പ് പ​ട്ട​ഞ്ചേ​രി​യി​ലെ വീ​ട്ടി​ൽ​ നി​ന്ന് മോ​ട്ടോ​ർ സൈ​ക്കി​ളും ക​ള​വു​ പോ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് പു​തു​ന​ഗ​രം പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ൽ മ​റ്റൊ​രു പേ​രി​ൽ താമസിക്കുകയായിരുന്നു ഇയാൾ. തുടർന്ന് ഇയാളെ ഏ​റെ ശ്ര​മ​പ്പെ​ട്ടാ​ണ് പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​തും അ​റ​സ്​​റ്റ് ചെ​യ്ത​തും.

Read Also : വ്യാജ ഇൻഷൂറൻസ് സർട്ടിഫിക്കറ്റുമായി സർവിസ് : ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെൻറ് കസ്റ്റഡിയിൽ

ആ​ല​ത്തൂ​ർ, വ​ട​ക്കാ​ഞ്ചേ​രി, നെ​ന്മാ​റ, കൊ​ല്ല​ങ്കോ​ട്, ചി​റ്റൂ​ർ, കു​ഴ​ൽ​മ​ന്ദം എ​ന്നീ സ്​​റ്റേ​ഷ​നു​ക​ളി​ൽ പ്ര​തി​ക്കെ​തി​രെ വേറെയും കേ​സു​ക​ളു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​ന് പു​തു​ന​ഗ​രം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ദം​ഖാ​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. അ​ജി​ത്ത്, സി.​പി.​ഒ കെ. ​മ​ണി​ക​ണ്ഠ​ൻ, സ​ന്തോ​ഷ്, സി.​പി.​ഒ​മാ​രാ​യ സു​ജീ​ഷ്, ര​തീ​ഷ്‌, ലി​തീ​ഷ്, ഡി. ​ദി​ലീ​പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button