Latest NewsSaudi ArabiaNewsInternationalGulf

ദുബായ് എക്‌സ്‌പോ 2020: 49 ദിവസത്തിനിടെ സൗദി പവലിയൻ സന്ദർശിച്ചത് ഒരു ദശലക്ഷം പേർ

റിയാദ്: 49 ദിവസത്തിനിടെ എക്‌സ്‌പോ വേദിയിലെ സൗദി പവലിയൻ സന്ദർശിച്ചത് ഒരു ദശലക്ഷം പേർ. 2021 ഒക്ടോബർ 1 മുതൽ നവംബർ 18 വരെയുള്ള 49 ദിവസങ്ങളിലാണ് ഇത്രയും സന്ദർശകർ സൗദി പവലിയനിലെത്തിയത്. ഒരു ദശലക്ഷം സന്ദർശകരെത്തിയ സാഹചര്യത്തിൽ പവലിയനിൽ പ്രത്യേക ആഘോഷപരിപാടികളാണ് ഒരുക്കിയിരുന്നത്.

Read Also: ദേശീയ പാത ആറ് വരിപ്പാതയാക്കാൻ 3465.82 കോടി അനുവദിച്ച് നിതിന്‍ ഗഡ്കരി: പോസ്റ്റ്‌ പങ്കുവച്ച് റിയാസ്

എക്‌സ്‌പോ വേദിയിലെത്തിയ ആകെ സന്ദർശകരുടെ ഏതാണ്ട് 30 ശതമാനത്തോളം പേർ സൗദി പവലിയൻ സന്ദർശിച്ചിട്ടുണ്ട്. നാല്പത്തൊമ്പത് ദിവസങ്ങൾക്കിടയിൽ ഒരു ദശലക്ഷം സന്ദർശകർ എന്നത് എക്‌സ്‌പോ ചരിത്രത്തിൽ ഒരു പുതിയ അധ്യായമാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ ഒരു ദശലക്ഷം സന്ദർശകർ എക്‌സ്‌പോ 2020 ദുബായ് വേദിയിലെ സൗദി അറേബ്യയുടെ പവലിയൻ സന്ദർശിച്ചതായി പവലിയൻ സംഘാടക കമ്മിറ്റി അറിയിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എക്‌സ്‌പോ 2020 ദുബായ് ആരംഭിച്ച എക്‌സ്‌പോ 2020 ദുബായ് വേദിയിലെ ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിലാണ് സൗദി പവലിയൻ സ്ഥിതി ചെയ്യുന്നത്. 13059 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള സൗദി പവലിയൻ, എക്‌സ്‌പോ 2020 ദുബായ് വേദിയിലെ രണ്ടാമത്തെ വലിയ പവലിയനാണ്. എക്‌സ്‌പോ നടക്കുന്ന ആറ് മാസത്തെ കാലാവധിയിൽ 1800-ൽ പരം പരിപാടികളാണ് പവലിയനിൽ സംഘടിപ്പിച്ചിരിക്കുന്നത്.

സൗദി പവലിയൻ ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ നിന്ന് മൂന്ന് പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

Read Also: ‘കേന്ദ്രത്തിൽ മോദിയുടെ പടിയിറക്കം ആരംഭിച്ചു, ഇനി കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പ്’: കെ സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button