പലസ്തീൻ ഭീകര സംഘടനയായ ഹമാസിനെ ഒരു തീവ്രവാദ സംഘടനയായതിനാൽ പൂർണമായും നിരോധിക്കുമെന്ന് ബ്രിട്ടീഷ് ആഭ്യന്തര ഓഫീസ് വെള്ളിയാഴ്ച അറിയിച്ചു. ഹമാസിനെ തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി പൂർണമായും നിരോധിക്കുമെന്ന് ഹോം സെക്രട്ടറി പ്രിതി പട്ടേൽ ആണ് വ്യക്തമാക്കിയത്. ഹമാസിനെ പിന്തുണയ്ക്കുന്നവരെയും ശിക്ഷിക്കുമെന്ന് പ്രീതി വ്യക്തമാക്കി. ഹമാസിനെ പിന്തുണയ്ക്കുന്നവർക്ക് 10 വർഷത്തിലധികം തടവ് ശിക്ഷ നൽകുമെന്നും രാജ്യത്ത് ജൂതർക്കെതിരെയുള്ള ആക്രമണങ്ങളെ ഒരു തരത്തിലും വെച്ച് പൊറുപ്പിക്കില്ലെന്നും പ്രിതി പട്ടേൽ വ്യക്തമാക്കി.
Also Read:ഹമാസിനെ പിന്തുണയ്ക്കുന്നവരെ വെച്ച് പൊറുപ്പിക്കില്ല, 10 വർഷം തടവ് ശിക്ഷ ലഭിക്കും: പ്രിതി പട്ടേൽ
രാജ്യത്ത് ജൂതർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്ക് ഹാമാസിന് വ്യക്തമായ പങ്കുണ്ടെന്നും പ്രിതി പട്ടേൽ പറഞ്ഞു. നിലവിൽ ഹമാസിന്റെ സേനാ വിഭാഗത്തിന് യുകെയിൽ നിരോധനമുണ്ട്. പുതിയ നിയമം വരുന്നതോടെ ഹമാസിന്റെ പെളിറ്റിക്കൽ ശാഖയ്ക്കും വിലക്കു വരും. ഇതോടെ, ഹമാസിന്റെ പ്രവർത്തനങ്ങൾ ഒന്നും തന്നെ യു.കെയിൽ നടക്കില്ല. വിപുലവും അത്യാധുനികവുമായ ആയുധങ്ങളിലേക്കും തീവ്രവാദ പരിശീലന സൗകര്യങ്ങളിലേക്കും പ്രവേശനം ഉൾപ്പെടെ ഹമാസിന് തീവ്രവാദ ശേഷിയുണ്ടെന്നും തീവ്രവാദബന്ധമുണ്ടെന്നും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പ്രസ്താവനയിൽ പറഞ്ഞു.
‘ഹമാസ് അടിസ്ഥാനപരമായി യഹൂദ വിരുദ്ധമാണ്. ആന്റിസെമിറ്റിസം ഞാനൊരിക്കലും പൊറുക്കാത്ത തിൻമയാണ്. ജൂതർക്ക് നിരന്തരം അസുരക്ഷിതത്വം അനുഭവപ്പെടുന്നു. സ്കൂളുകളിൽ, തെരുവുകളിൽ, ആരാധന നടത്തുന്നിടത്ത്, വീടുകളിൽ ഒപ്പം ഓൺലൈനിലും. നിരോധിക്കപ്പെട്ട സംഘടനയെ പിന്തുണയ്ക്കുന്നതാരായാലും അവർ നിയമം ലംഘിക്കുകയാണ്. അതിൽ ഹമാസും പെടും’, അടുത്തയാഴ്ച പാർലമെന്റിൽ വിഷയം ഉന്നയിച്ച് പുതിയ നിയമ ഭോദഗതി നടപ്പിലാക്കുമെന്നും പ്രിതി പട്ടേൽ പറഞ്ഞു.
Post Your Comments