കാട്ടാക്കട : അജ്ഞാതജീവി വളർത്തുമൃഗങ്ങളെ കടിച്ചു കൊലപ്പെടുത്തി. മലയിൻകീഴ് പൊറ്റയിൽ കുരിയോട് ജെഎസ് ഭവനിൽ ജസ്റ്റിൻരാജിന്റെ മൂന്ന് ആടുകളാണ് അജ്ഞാതജീവിയുടെ ആക്രമണത്തിൽ ശനിയാഴ്ച ചത്തത്.
വയർ പിളർന്ന നിലയിലും തല നഷ്ടപ്പെട്ട അവസ്ഥയിലുമായിരുന്നു മൃഗങ്ങളെ കണ്ടെത്തിയത്. സംഭവമറിഞ്ഞ് പൊറ്റയിൽ വാർഡ് അംഗം ജി.പി. ഗിരീഷ് കുമാർ, വിളവൂർക്കൽ വെറ്ററിനറി സർജൻ മുംതാസ് ബീഗം, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
Read Also : കാർ നിയന്ത്രണം വിട്ട് അപകടം : മതിൽ ഇടിച്ച് തകർത്തു
അതേസമയം കാട്ടുപൂച്ചയുടെ ആക്രമണമാണോ എന്ന് സംശയിക്കുന്നതായി അധികൃതർ പറഞ്ഞു. മാസങ്ങൾക്കു മുമ്പും പൊറ്റയിൽ ഭാഗത്ത് അജ്ഞാതജീവിയുടെ ആക്രമണത്തിൽ മൂന്ന് ആടുകൾ ചത്തിരുന്നു.
Post Your Comments