കൊച്ചി: ഹലാൽ വിഷയത്തിൽ പ്രതികരിച്ച് ടിജി മോഹന്‍ദാസ്. ഹലാലിനെ വളഞ്ഞു പുളഞ്ഞു ന്യായീകരിക്കുന്നത് ഭക്ഷണത്തില്‍ തുപ്പുന്നതിനേക്കാള്‍ മോശം പ്രവൃത്തിയാണെന്നും ഇറച്ചി ഹലാലാക്കുന്നത് എങ്ങനെ എന്ന് ഏകദേശം എല്ലാവര്‍ക്കും അറിയാമെന്നും ടിജി മോഹന്‍ദാസ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. തരുന്നത് മിണ്ടാതെ തിന്നോളണം എന്ന അവസ്ഥയാണോ കേരളത്തിലെന്നും അദേഹം ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഉപരോധമോ അപരാധമോ? കേരളത്തില്‍ ആരെങ്കിലും ആര്‍ക്കെങ്കിലും എതിരെ സാമ്ബത്തിക ഉപരോധം തുടങ്ങിയിട്ടുണ്ടോ? എന്റെ അറിവില്‍ ഇല്ല. പക്ഷേ ആരോ തുപ്പിയ ഭക്ഷണം എനിക്ക് വിളമ്ബും എന്ന് സംശയമുളള ഹോട്ടലില്‍ നിന്ന് ഞാന്‍ ഭക്ഷണം കഴിക്കില്ല. ഈ സംശയം ആരും തീര്‍ക്കുന്നുമില്ല. എന്നുവെച്ച് ഞാന്‍ ആരേയും ഉപരോധിക്കാനോ വഴക്കിനോ ഇല്ല.
പക്ഷേ ഓണക്കിറ്റില്‍ ഒളിപ്പിച്ച് മൊത്തം ജനതയെ ഹലാല്‍ പപ്പടം തീറ്റിച്ചത് മഹാ മോശമായിപ്പോയി. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചത് മഹാ പാപമായിപ്പോയി. അമുസ്ലീമായി ജനിച്ചു പോയി എന്ന ഒരു കുറ്റം ഞാന്‍ ചെയ്തിട്ടുണ്ട്. അതിനുള്ള ശിക്ഷ തുപ്പിയ ഭക്ഷണം കഴിപ്പിക്കുക എന്നതാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല
ഏതായാലും ആ ശിക്ഷ അനുഭവിക്കാന്‍ ഞാന്‍ തയ്യാറല്ല. പക്ഷേ ഒരു കാര്യം നിങ്ങള്‍ക്ക് ചെയ്യാം. എന്നെപ്പോലുള്ളവരെ പിടിച്ചു ജയിലിലിട്ട് ബലം പ്രയോഗിച്ച് ഹലാല്‍ ഭക്ഷണം തീറ്റിക്കാം. പണ്ട് ആന്‍ഡമാന്‍ ജയിലില്‍ ചെയ്ത പോലെ ഏത് വിസര്‍ജ്യവും തീറ്റിക്കാം. ആ മാര്‍ഗം നോക്കിക്കൊള്ളുക.
Post Your Comments