ദുബായ്: ദുബായ് എക്സ്പോ വേദിയിലെ ബ്രസീലിയൻ പവലിയൻ സന്ദർശിച്ചത് 2 ലക്ഷം പേർ. ബ്രസീലിയൻ എക്സ്പോർട് ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. സസ്‌റ്റൈനബിലിറ്റി ഡിസ്ട്രിക്റ്റിൽ 4,000 ചതുരശ്ര മീറ്ററിലേറെ ചുറ്റളവിലാണ് ബ്രസീൽ പവലിയൻ സ്ഥിതി ചെയ്യുന്നത്.
Read Also: സമീര്‍ വാങ്കഡെ മുസ്ലീമാണെന്ന് നവാബ് മാലിക്കിന്റെ മകള്‍: തെളിവായി വിവാഹ ക്ഷണക്കത്ത്
രാജ്യത്തിന്റെ പരിസ്ഥിതി പരിപാലന യത്നങ്ങളും പ്രകൃതിയോടുള്ള പ്രതിബദ്ധതയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലം കുറയ്ക്കാനുള്ള പദ്ധതികളും പ്രതിപാദിച്ചിരിക്കുന്ന പവലിയന്റെ പ്രധാന ആശയം ജൈവ വൈവിധ്യമാണ്. കൂടാതെ, ഭക്ഷണം, യാത്ര, ടൂറിസം തുടങ്ങിയ മേഖലകളിൽ നിക്ഷേപത്തിലും വ്യാപാരത്തിലും ബ്രസീൽ മികച്ച അവസരങ്ങളാണ് മുന്നോട്ട് വെയ്ക്കുന്നത്.
Post Your Comments