UAELatest NewsNewsInternationalGulf

ദുബായിയിൽ മൂന്ന് ദിവസത്തെ സൂപ്പർ സെയിൽ: 90 ശതമാനം വരെ വിലക്കിഴിവ്

ദുബായ്: ദുബായിയിൽ മൂന്ന് ദിവസത്തെ സൂപ്പർ സെയിൽ. 90 ശതമാനം വരെ വിലക്കിഴിവാണ് സൂപ്പർ സെയിലിൽ ലഭിക്കുന്നത്. നവംബർ 25 വ്യാഴാഴ്ച മുതൽ നവംബർ 27 ശനിയാഴ്ച വരെയാണ് സൂപ്പർ സെയിൽ നടക്കുന്നത്.

Read Also: വനിതകളുടെ പങ്കാളിത്തം കൂട്ടാനൊരുങ്ങി സിപിഎം: 75 വയസുകഴിഞ്ഞവരെ ചുമതലയില്‍ നിന്ന് ഒഴിവാക്കും

നഗരത്തിലെ ഷോപ്പിംഗ് മാളുകളിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും
ഉടനീളമുള്ള ഫാഷൻ, ഗൃഹാലങ്കാരങ്ങൾ, ജീവിതശൈലി, ഇലക്ട്രോണിക്സ്, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ എന്നിവയിൽ ഷോപ്പർമാർക്ക് 90 ശതമാനം വരെ വിലക്കിഴിവ് ലഭ്യമാകും. ഈ വർഷത്തെ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കപ്പെടുന്ന റീട്ടെയിൽ ഇവന്റുകളിൽ ഒന്നാണ് നടക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. 72 മണിക്കൂറിനുള്ളിൽ ദുബായിലെ 2,000 ഔട്ട്ലെറ്റുകളിലായി നിരവധി ഉത്പന്നങ്ങൾ വിലക്കിഴിവിൽ ലഭ്യമാകുമെന്നും വ്യാപാരികൾ വ്യക്തമാക്കി.

Read Also: ‘വോട്ടു തരൂ… ജീവിതവും മരണാനന്തര ജീവിതവും സുന്ദരമാക്കിത്തരാം’: മോഹന വാഗ്ദാനങ്ങളുമായി അരവിന്ദ് കേജ്‌രിവാൾ

റീട്ടെയ്ൽ മേഖലയിൽ വലിയ കുതിപ്പുണ്ടാക്കാൻ സൂപ്പർ സെയിലിലൂടെ കഴിയുമെന്നും വ്യാപാരികൾ വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button