
കാലിഫോര്‍ണിയ : നല്ല തിരക്കുള്ള റോഡിലേയ്ക്ക് കറന്‍സി നോട്ടുകള്‍ വീഴുന്നത് കണ്ട് അമ്പരന്ന് ജനങ്ങള്‍. തെക്കന്‍ കാലിഫോര്‍ണിയയിലെ കാള്‍സ്ബാഡില്‍ പട്ടാപ്പകലാണ് സംഭവം. പലരും വാഹനം നിര്‍ത്തി റോഡില്‍ ചിന്നിച്ചിതറി കിടക്കുന്ന നോട്ടുകള്‍ വാരിക്കൂട്ടി. ഇതോടെ റോഡില്‍ വന്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 9.15 നായിരുന്നു സംഭവം. സാന്റിയാഗോയില്‍ നിന്ന് കറന്‍സി നോട്ടുമായി പോയ ട്രക്കില്‍ നിന്നാണ് നോട്ടുകള്‍ നിറച്ച ബാഗ് തെറിച്ചുവീണത്. അതീവ സുരക്ഷയോടെയാണ് ഇത് കൊണ്ടുപോയതെങ്കിലും ഓട്ടത്തിനിടയില്‍ ട്രക്കിന്റെ വാതില്‍ അപ്രതീക്ഷിതമായ തുറക്കുകയായിരുന്നു.
Read Also : വിവാഹത്തിന് വീട്ടുകാർ നൽകിയ 125 പവനുമായി കാമുകനൊപ്പം ഒളിച്ചോടിയ യുവതി തിരികെയെത്തി
കറന്‍സികള്‍ ജനങ്ങള്‍ വാരിയെടുക്കുന്നതും ആഘോഷിക്കുന്നതുമായ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. എല്ലാവരും വാഹനങ്ങള്‍ നിര്‍ത്തി നോട്ടുകള്‍ വാരിയെടുക്കുന്നതും വീഡിയോയില്‍ കാണാം. ഇതോടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
അതേസമയം റോഡില്‍ വീണ പണം തിരികെ നല്‍കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നിരവധി പേര് കറന്‍സി നോട്ടുകള്‍ തിരികെ നല്‍കിയതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments