Latest NewsIndiaNews

ബന്ദിയാക്കി തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചു: പരാതിയുമായി യുവാവ്

പട്‌ന: യുവാവിനെ ബന്ദിയാക്കി തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചെന്ന് പരാതി. ബിഹാറിലെ നളന്ദയിലെ പരാഹോ ഗ്രാമത്തിൽ നടന്ന സംഭവത്തിൽ ധനൂകി സ്വദേശിയായ നിതീഷ് കുമാറാണ് തന്നെ ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചെന്ന പരാതിയുമായി കഴിഞ്ഞ ദിവസം പോലീസിനെ സമീപിച്ചത്.

നവംബര്‍ 11ന് സഹോദരഭാര്യയുടെ വീട്ടില്‍ ഛാഠ് പൂജയ്ക്കായി പോയ നിതീഷ് കുമാറിനെ തിരിച്ച് വീട്ടിലേക്ക് പോകുന്നതിനിടെ ആയുധങ്ങളുമായെത്തിയ ഒരു സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് രാത്രി മുഴുവന്‍ ബന്ദിയാക്കി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു എന്ന് യുവാവ് പരാതിയിൽ പറയുന്നു. എതിര്‍ത്തപ്പോള്‍ മര്‍ദിച്ചെന്നും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും നിതീഷ് പരാതിയിൽ വ്യക്തമാക്കി.

അതിർത്തിയിലെ സുരക്ഷ സംബന്ധിച്ച് രാഹുൽ ഗാന്ധിയ്‌ക്ക് ഒന്നും അറിയില്ല: രൂക്ഷ വിമർശനവുമായി കിരൺ റിജിജു

യുവാവിനെ മര്‍ദിക്കുന്നതിന്റേയും ഭീഷണിപ്പെടുത്തി നടത്തിയ വിവാഹത്തിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അതേസമയം, യുവാവിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടൻ പിടികൂടുമെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജിതേന്ദ്രകുമാര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button