തിരുവനന്തപുരം: കുഞ്ഞിനെ കേരളത്തിലെത്തിച്ചതില്‍ സന്തോഷമെന്ന് അനുപമ പ്രതികരിച്ചു. കുഞ്ഞിനെ കൊണ്ടുവരുമ്പോൾ കാണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിനെ കാണിക്കുമെന്ന് പറഞ്ഞിട്ടും കാണിക്കാത്തതില്‍ വിഷമമുണ്ടെന്നും നാളെയെങ്കിലും കുഞ്ഞിനെ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അനുമപ പറഞ്ഞു.
‘ഡി.എന്‍.എ പരിശോധന സംബന്ധിച്ച് ഇതുവരെ അറയിപ്പൊന്നും ലഭിച്ചിട്ടില്ല. നടപടിക്രമങ്ങള്‍ വൈകിപ്പിക്കുമെന്ന് പേടിക്കുന്നു. കുഞ്ഞിനെ കൊണ്ടുവരുന്നത് മാത്രം ആയിരുന്നില്ല തന്റെ ആവശ്യം. സമരം അവസാനിപ്പിക്കാൻ തയ്യാറല്ല’- അനുപമ പ്രതികരിച്ചു.
അതേസമയം അനുപമയുടേത് എന്ന് കരുതുന്ന കുഞ്ഞിനെ കേരളത്തിൽ എത്തിച്ചു. ആന്ധ്രയിൽ നിന്നും കുഞ്ഞിനെ രാത്രി എട്ടരയോടെയാണ് കൊണ്ടുവന്നത്. കുഞ്ഞിനെ കുന്നുകുഴി നിർമല ശിശുഭവനിലേക്ക് കൊണ്ടുപോയി. കുഞ്ഞ് അനുപമയുടേതാണോ എന്ന് ഉറപ്പാക്കാനുള്ള ഡി.എൻ.എ പരിശോധനക്കുള്ള നടപടി ഉടൻ തുടങ്ങും.
Post Your Comments