അബുദാബി: ഗതാഗത നിയമങ്ങൾ ലംഘിച്ചും അശ്രദ്ധമായും വാഹനം ഓടിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഇത്തരം പ്രവണതകൾ ഗുരുതരമായ റോഡ് അപകടങ്ങൾക്ക് കാരണമാവുമെന്നാണ് പോലീസ് പറയുന്നത്. റോഡിൽ എപ്പോഴും ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
ഗതാഗത നിയമ ലംഘനങ്ങളും റോഡിലെ അശ്രദ്ധയും എങ്ങനെ ദുരന്തങ്ങൾക്ക് കാരണമാവുമെന്ന് ബോധ്യപ്പെടുത്താൻ ചില അപകടങ്ങളുടെ വീഡിയോ ദൃശ്യങ്ങളും പോലീസ് പങ്കുവെച്ചു. റോഡിലെ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാൻ ഗതാഗത നിയമങ്ങൾ എപ്പോഴും പാലിക്കണമെന്നും പോലീസ് ഓർമപ്പെടുത്തുന്നു. നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പോലീസ് പങ്കുവെച്ചത്. ഡ്രൈവർമാരുടെ അശ്രദ്ധ കാരണം അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ സംഭവിച്ച അപകടങ്ങളാണ് ഇവയെല്ലാം.
Post Your Comments