
സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. ഖരഗ്പുര്‍ (പശ്ചിമബംഗാള്‍), റാഞ്ചി, സാന്ത്രഗാച്ചി, ചക്രദാര്‍പുര്‍, ബോണ്ടമുണ്ട, ജര്‍സുഗുഡ തുടങ്ങിയ സ്ഥലങ്ങളിലെ വര്‍ക്ക്‌ഷോപ്പുകളിലും ലോക്കോ ഷെഡ്ഡുകളിലും മറ്റ് സ്ഥാപനങ്ങളിലുമായി 1785 ഒഴിവുണ്ട്. വിവിധ ട്രേഡുകളില്‍ അവസരമുണ്ട്. റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്ലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കേണ്ട അവസാന തീയതി – ഡിസംബര്‍ 14 വരെയാണ്
യോഗ്യത
പ്ലസ്ടു സമ്പ്രദായത്തിന്റെ ഭാഗമായി 10ാം ക്ലാസ്/ മെട്രിക്കുലേഷന്‍ 50 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. (എന്‍.സി.വി.ടി.) പാസായിരിക്കണം.
Post Your Comments