MalappuramKeralaNattuvarthaLatest NewsNews

സ്‌ത്രീധനം ആവശ്യപ്പെട്ട് മർദ്ദിച്ചു : മർദ്ദനമേറ്റ നവവരനും കുടുംബത്തിനുമെതിരെ ഭാര്യയുടെ പരാതി

ചങ്കുവെട്ടി എടക്കണ്ടന്‍ അബ്‌ദുള്‍ ഹസീബിനെതിരേ(30)യാണ്‌ ഭാര്യ പരാതി നൽകിയത്

മലപ്പുറം: കോട്ടയ്‌ക്കലില്‍ നവവരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ ഭാര്യയുടെ ബന്ധുക്കളെ അറസ്‌റ്റ്‌ ചെയ്‌തതിനു പിന്നാലെ, വരനെതിരെ മലപ്പുറം ജില്ലാ പോലീസ്‌ മേധാവിക്കു പരാതി നല്‍കി ഭാര്യ. ചങ്കുവെട്ടി എടക്കണ്ടന്‍ അബ്‌ദുള്‍ ഹസീബിനെതിരേ(30)യാണ്‌ ഭാര്യ പരാതി നൽകിയത്.

പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചെന്നും പരപുരുഷ ബന്ധം ആരോപിച്ച്‌ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. സ്‌ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും മാതാപിതാക്കളും ഭര്‍തൃസഹോദരിയും ചേർന്ന് ഉപദ്രവിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 15-നാണ്‌ മുത്തലാഖ്‌ ചൊല്ലി ബന്ധം വേര്‍പെടുത്തണമെന്നാവശ്യപ്പെട്ട് നവവരനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചത്‌. ഈ കേസിൽ ഭാര്യാപിതാവടക്കം ആറു പേരെ കോട്ടയ്‌ക്കല്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഗുരുതരമായി പരുക്കേറ്റ ഹസീബ്‌ കോട്ടയ്‌ക്കലില്‍ ചികിത്സയിലാണ്‌.

Read Also : പ്രാതലിന് തയ്യാറാക്കാം തിരുവിതാംകൂര്‍ അപ്പവും തലശ്ശേരി മട്ടണ്‍ കറിയും

ഹസീബിന്റെ വിവാഹം ഒന്നര മാസം മുമ്പായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് ഭാര്യ സ്വന്തം വീട്ടിലേക്കു തിരിച്ചുപോയിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യയുടെ ബന്ധുക്കള്‍ മുത്തലാഖ്‌ ആവശ്യപ്പെട്ടത്. സമ്മതിക്കാത്തതിനെ തുടര്‍ന്നു ജോലിസ്‌ഥലത്തു നിന്നു കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്നാണ്‌ ഹസീബിന്റെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button