വാഷിംഗ്‌ടൺ: ഇന്റര്‍പോളിന്റെ ഭാഗമാകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് തായ്‌വാൻ. ചൈനയുടെ എല്ലാ എതിര്‍പ്പുകളേയും മറികടന്നാണ് തായ്‌വാൻ ലോകരാഷ്‌ട്രങ്ങളുമായി കൂടുതല്‍ അടുക്കാനൊരുങ്ങുന്നത്. ആഗോള ആരോഗ്യവിഭാഗത്തിന്റെ കൂട്ടായ്മയില്‍ അംഗമായതിന് പിന്നാലെയാണ് തായ്‌വാൻ അന്താരാഷ്‌ട്ര പോലീസായ ഇന്റര്‍പോളിന്റെ സേവനം രാജ്യത്ത് തുടങ്ങാന്‍ അപേക്ഷ നല്‍കിയത്.
തായ്‌വാന്റെ അപേക്ഷയ്‌ക്ക് 71 അമേരിക്കന്‍ പ്രതിനിധികളാണ് സമ്മതം അറിയിച്ച് ഒപ്പിട്ടത്. അടുത്തയാഴ്ച നടക്കുന്ന ആഗോള സമ്മേളനത്തില്‍ തായ്വാനെ നിരീക്ഷക രാജ്യമായി പ്രവേശിപ്പിക്കുമെന്നും ഇന്റര്‍ പോള്‍ അറിയിച്ചു. തായ്‌വാന്‍ നിലവില്‍ അമേരിക്കയുടെ സുഹൃത്തും പങ്കാളിയുമാണ്. കുറ്റാന്വേഷണ രംഗത്തും ആ സഹകരണം അനിവാര്യമാണ്.
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്കും കുറ്റാവാളികളെ പരസ്പരം കൈമാറുന്നതിനും ഇന്റര്‍പോള്‍ വലിയ സഹായമാകും. ലോകരാജ്യങ്ങള്‍ പലരും ചെറുരാജ്യങ്ങളെ റെഡ് നോട്ടീസ് നല്‍കി അഴിമതി, രാജ്യാന്തര കുറ്റകൃത്യം എന്നീ വിഷയത്തില്‍ സമ്മര്‍ദ്ദമാക്കുന്നത് അമേരിക്കന്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. ചൈനയും റഷ്യയും നടത്തുന്ന നീക്കങ്ങളെ തടയിടാനാണ് അമേരിക്ക നീക്കം നടത്തുന്നത്.
ആഗോളതലത്തിലെ കുറ്റവാളികളെക്കുറിച്ചും ഭീകരരെക്കുറിച്ചും വിവരങ്ങള്‍ കൈമാറുകയും നിയമ നടപടി സ്വീകരിക്കുന്നതിനും ഒരു രാജ്യത്തെ സഹായിക്കുന്നതാണ് ഇന്റര്‍പോള്‍ സംവിധാനം. ഇതില്‍ അംഗമായാല്‍ സ്വന്തം രാജ്യത്തു നിന്നും രക്ഷപെടുന്ന കൊടുംകുറ്റവാളികളെ എവിടെ നിന്നും കണ്ടെത്താനും നിയമനടപടി സ്വീകരിക്കാനും സാധിക്കും.
Post Your Comments