Latest NewsKeralaNews

കോവിഡ് ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടര്‍മാരെ ലൈംഗികമായി പീഡിപ്പിച്ചു: രണ്ട് പുരുഷ ഡോക്ടര്‍മാര്‍ അറസ്റ്റില്‍

ചെന്നൈ : ഐസൊലേഷനില്‍ കഴിയവെ സഹപ്രവര്‍ത്തകരായ വനിതാ ഡോക്ടര്‍മാരെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പുരുഷ ഡോക്ടര്‍മാര്‍ അറസ്റ്റില്‍. നഗരത്തിലെ പ്രമുഖ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ എസ്. വെട്രിസെല്‍വന്‍ (35), എന്‍. മോഹന്‍രാജ് (28) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

ആശുപത്രിയില്‍ കോവിഡ് ഡ്യൂട്ടി നോക്കുന്ന ഡോക്ടര്‍മാരെ ഐസൊലേഷന്‍ പ്രോട്ടോകോളിന്റെ ഭാഗമായി ടി. നഗറിലെ സ്വകാര്യ ഹോട്ടലിലാണ് താമസിപ്പിക്കുന്നത്. ഇത്തരത്തില്‍ ഹോട്ടലില്‍ താമസിക്കേണ്ടി വന്നപ്പോഴാണ് വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെ പ്രതികള്‍ ലൈംഗികാതിക്രമം നടത്തിയത്.

Read Also  :  ബസ് ചാര്‍ജ് വര്‍ധനവില്‍ സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രിയുടെ ചര്‍ച്ച ഇന്ന്

വ്യത്യസ്ത സംഭവങ്ങളിലായി വനിതാ ഡോക്ടര്‍മാരുടെ മുറികളില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നു. സംഭവങ്ങളെക്കുറിച്ച് വനിതാ ഡോക്ടര്‍മാര്‍ ആശുപത്രി ഡീനിന് പരാതി നല്‍കിയിരുന്നു. തുടർന്ന് ആഭ്യന്തര സമിതിയുടെ അന്വേഷണത്തില്‍ പരാതികള്‍ പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് തേനാംപേട്ട പോലീസ് വെട്രിസെല്‍വനെയും മോഹന്‍രാജിനെയും അറസ്റ്റ് ചെയ്തത്. ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button