MalappuramKeralaNattuvarthaLatest NewsNews

കടുവയുടെ ആക്രമണം : എ​സ്​​റ്റേ​റ്റ്​ തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്, ഒരാൾക്ക് വീണ് പരിക്ക്

ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ വീ​ണ്​ അന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ കാ​ലി​ന്​ പ​രി​ക്കേ​റ്റു

കാ​ളി​കാ​വ്: ക​രു​വാ​ര​കു​ണ്ട് കേ​ര​ള എ​സ്​​റ്റേ​റ്റ്​ വ​ന​മേ​ഖ​ല​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണം. തൊ​ഴി​ലാ​ളി​ക​ൾ ത​ല​നാ​രി​ഴ​ക്കാണ് ര​ക്ഷ​പ്പെ​ട്ടത്. ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ വീ​ണ്​ അന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ കാ​ലി​ന്​ പ​രി​ക്കേ​റ്റു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാണ്​ സം​ഭ​വം. എ ​ഡി​വി​ഷ​ൻ കു​രി​ക്ക​ൾ​കാ​ട് എ​സ്​​റ്റേ​റ്റി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​നി പു​ഷ്പ​ല​ത​ക്കാ​ണ്​ (21) പ​രി​ക്കേ​റ്റ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ക​രു​വാ​ര​കു​ണ്ട് സ്വ​ദേ​ശി അ​രു​ൺ, പു​ഷ്പ​ല​ത​യു​ടെ ഭ​ർ​ത്താ​വ് പ്ര​കാ​ശ് എ​ന്നി​വ​ർ ഓടി ര​ക്ഷ​പ്പെ​ട്ടു.

Read Also : മ​ക​നെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു പോ​യ പി​താ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

എ​സ്​​റ്റേ​റ്റ്​ അ​തി​ർ​ത്തി​യി​ൽ സോ​ളാ​ർ വേ​ലി​യി​ലെ കാ​ട് വെ​ട്ടു​ന്ന​തി​നി​ടെയാണ് സംഭവം. കാടു വെട്ടുന്ന ഇ​വ​രു​ടെ മു​ന്നി​ലേ​ക്ക് ക​ടു​വ ചാ​ടു​ക​യാ​യി​രു​ന്നു. ഓ​ടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പാ​റ​ക്കെ​ട്ടി​ൽ വീ​ണാ​ണ്​ പു​ഷ്പ​ല​ത​ക്ക്​ പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കാ​ളി​കാ​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ടു​വ​യു​ടെ ആ​ക്ര​മ​ണത്തെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button